• HOME
  • »
  • NEWS
  • »
  • film
  • »
  • 'മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ' എന്ന് ചോദ്യം; തിരിച്ച് മറുപടി കൊടുത്ത് മാല പാർവതി

'മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ' എന്ന് ചോദ്യം; തിരിച്ച് മറുപടി കൊടുത്ത് മാല പാർവതി

Actress Maala Parvathy reacts to innuendo to her post | നിരവധി ഭാവാഭിനയ പ്രാധാന്യമുള്ള റോളുകൾ കൈകാര്യം ചെയ്ത അഭിനേത്രിയാണ് പാർവതി

മാല പാർവതി; പോസ്റ്റും അതിനു താഴെയുള്ള കമന്റും

മാല പാർവതി; പോസ്റ്റും അതിനു താഴെയുള്ള കമന്റും

  • Share this:
    "ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ.ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമൻറ് ഒന്ന് നോക്കിക്കേ.. രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ..." മമ്മൂട്ടി ചിത്രം ഉണ്ട കണ്ട ശേഷം നടിയും അവതാരകയും മാധ്യമപ്രവർത്തകയുമായ മാല പാർവതി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനു ശേഷം സംഭവിച്ച കാര്യമാണിത്. പോസ്റ്റിനു കീഴെ വന്ന കമന്റ് അത്ര രസമുള്ളതല്ല. "മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ" എന്നാണ് ഒരാൾ ഇതിനു താഴെ ചോദിച്ചത്. ഇതാണ് പാർവതി ഈ പോസ്റ്റ് ഇടാൻ കാരണവും.

    പാർവതി ആ കമന്റിന് മറുപടിയും കൊടുത്തിട്ടുണ്ട്. "കുറേ നാളായി താങ്കൾ ഇങ്ങനെ തന്നെയാണല്ലോ. Block ചെയ്യാതിരിക്കാൻ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ. അത് വ്യക്തവുമാണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്‌ളീല ധ്വനി സ്വയം മനസ്സിലായില്ലെങ്കിലും മറ്റുള്ളവർക്ക് വ്യക്തമാണ്." മറുപടി ഇങ്ങനെ. മലയാള സിനിമയിൽ നിരവധി ഭാവാഭിനയ പ്രാധാന്യമുള്ള റോളുകൾ കൈകാര്യം ചെയ്ത അഭിനേത്രിയാണ് പാർവതി. അടുത്തിടെ പുറത്തിറങ്ങിയ ഇഷ്ഖ് ആണ് ഏറ്റവും പുതിയ ചിത്രം.

    First published: