സിനിമാ താരത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുറക്കുക. ആരാധകരുമായി സംവദിക്കുക. പക്ഷെ നടി മിയ ജോർജിനെ സംബന്ധിച്ച് തന്റെ പേരിൽ വന്ന വ്യാജൻ ഇതിൽ കൂടുതൽ ചെയ്തു കഴിഞ്ഞു. കാര്യങ്ങൾ കൈവിട്ടു പോകും മുൻപ് മിയ സംഗതി കയ്യോടെ പിടികൂടി. പിന്നെ സ്ക്രീൻ ഷോട്ടുകൾ നേരെ സ്വന്തം ഫേസ്ബുക് പേജ് വാളിലേക്ക്. മിയയുടെ പേരിൽ 'മിയ മിയ' എന്ന വ്യാജ അക്കൗണ്ട് തുടങ്ങി, താരം സംവിധായിക ആവാൻ പോകുന്നുവെന്നും പറഞ്ഞ് ചാറ്റ് ചെയ്യലാണ് പരിപാടി. പിന്നെ കാണാൻ ഉള്ള സൗകര്യവും അന്വേഷിക്കുന്നു. കാര്യം വിശദമാക്കിക്കൊണ്ടുള്ള മിയയുടെ പോസ്റ്റ് ഇങ്ങനെ:
"മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ട്ൽ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. Film direct ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്.ഞാൻ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാൽ മറ്റു അക്കൗന്റ്സ്‌ലൂടെ വരുന്ന മെസ്സേജസ് നു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു."
'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് മിയയുടെ തിയേറ്ററിലെത്തിയ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ഇനി ജയറാമിന്റെ പട്ടാഭിരാമൻ, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിൽ മിയ നായികയാവുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Celebrity, Fake Facebook account, Fake messages, Kerala celebrity, Miya actress