നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Miya George wedding | നടി മിയ ജോർജ് വിവാഹിതയായി

  Miya George wedding | നടി മിയ ജോർജ് വിവാഹിതയായി

  Actress Miya George and Aswin got married | മിയ ജോർജും ബിസിനെസ്സുകാരനായ അശ്വിൻ ഫിലിപ്പും വിവാഹിതരായി

  മിയ വിവാഹിതയായി

  മിയ വിവാഹിതയായി

  • Share this:
   കൊച്ചി: നടി മിയ ജോർജും ബിസിനെസ്സുകാരനായ അശ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹം. ലോക്ക്ഡൗൺ നാളുകളിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയവും മനസമ്മതവും നടന്നത്.

   വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.   വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

   കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച മിയയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

   പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ
   Published by:meera
   First published:
   )}