നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • തിരുമ്പി വന്തുട്ടേന്ന് സൊല്ല്, പാർവതി വീണ്ടും സോഷ്യൽ മീഡിയയിൽ

    തിരുമ്പി വന്തുട്ടേന്ന് സൊല്ല്, പാർവതി വീണ്ടും സോഷ്യൽ മീഡിയയിൽ

    2018 നവംബർ 16നായിരുന്നു ഏറ്റവും ഒടുവിലായി തന്റെയൊരു ചിത്രം പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്

    • Share this:
      തുറന്ന ചർച്ചക്ക് വഴിയൊരുക്കിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും പാർവതി പൊടുന്നനെ അപ്രത്യക്ഷയാവുകയായിരുന്നു. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിന്നും താൻ അവധിയെടുക്കുകയാണെന്നും പറഞ്ഞു കുറെ നാൾ മൗനം പാലിക്കുന്ന പാർവതി പക്ഷെ ഇത്തവണ ഒന്നും പറയാതെയാണ് പോയത്. #മീടൂവിനെതിരായ WCCയിലെ ഉറച്ച ശബ്ദമായി നിൽക്കവെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിന്നും പാർവതിയുടെ മടങ്ങിപ്പോക്ക്. അക്കൗണ്ടുകൾ ഒന്നും കാണാൻ കഴിയാത്ത വിധം ഡീആക്ടിവേറ്റ് ആയിരുന്നു.

      എന്നാൽ ഇക്കഴിഞ്ഞ ദിവസം മാസങ്ങളുടെ ഇടവേളക്ക് ശേഷം പാർവതി ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷയായി. ഒരു കാവ്യ ശകലം ആണ് ആദ്യ പോസ്റ്റ്. 2018 നവംബർ 16നായിരുന്നു ഏറ്റവും ഒടുവിലായി തന്റെയൊരു ചിത്രം പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.




      ആസിഡ് ആക്രമണ വിഷയവുമായി ബന്ധപ്പെട്ട ചിത്രം ഉയരെയിൽ നായികാ വേഷം ചെയ്യുകയായിരുന്നു പാർവതി. ഇതിൽ ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന കാഥാപാത്രമാണ് താരം. മനു അശോകൻ സംവിധാനം ചെയ്ത് സഞ്ജയ് ബോബി കൂട്ടുകെട്ടിന്റെ തിരക്കഥയിൽ പിറന്ന ഉയരെയിൽ പ്രധാന വേഷങ്ങളിൽ പാർവതിയെ കൂടാതെ ആസിഫ് അലി , ടൊവിനോ തോമസ് എന്നിവരാണ് എത്തുന്നത്. മാത്രമല്ല പ്രതാപ് പോത്തൻ, സിദ്ധിഖ്, അനാർക്കലി മരയ്ക്കാർ, സംയുക്ത മേനോൻ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഇതിൽ അണി നിരക്കുന്നുണ്ട്. എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കല്പക ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.

      First published: