നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Parvathy Resigns from Amma | 'അമ്മ'യിൽ നിന്ന് രാജി വയ്ക്കാൻ തന്റേടം കാണിച്ച പാർവതിയ്ക്ക് അഭിനന്ദനവുമായി ശ്രീകുമാരൻ തമ്പി

    Parvathy Resigns from Amma | 'അമ്മ'യിൽ നിന്ന് രാജി വയ്ക്കാൻ തന്റേടം കാണിച്ച പാർവതിയ്ക്ക് അഭിനന്ദനവുമായി ശ്രീകുമാരൻ തമ്പി

    എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് താനെന്നും നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമിച്ച സംവിധായകനാണെന്നും അതുകൊണ്ടു തന്നെ പാർവതിയുടെ സ്ത്രീപക്ഷ നിലപാടിനെ താൻ ബഹുമാനിക്കുന്നെന്നും ശ്രികുമാരൻ തമ്പി പറയുന്നു.

    Parvathy Thiruvothu,  Sree Kumaran Thampy

    Parvathy Thiruvothu, Sree Kumaran Thampy

    • News18
    • Last Updated :
    • Share this:
      താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിലാണ് ശ്രീകുമാരൻ തമ്പി പാർവതിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
      കുറിപ്പിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവും ഉന്നയിക്കുന്നുണ്ട്. അമ്മ എന്ന താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

      തൽപ്പരകക്ഷികളുടെ എതിർപ്പു മൂലം ഭൗതികനഷ്ടങ്ങൾ ഉണ്ടായേക്കാം. എന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥസ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. ഒട്ടു അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ എക്സ്ട്രാ നടൻ എന്നാണ് ഇടവേള ബാബുവിനെ കുറിപ്പിൽ ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചിരിക്കുന്നത്. വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു എന്നും എന്നാൽ അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവതിയുടെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

      You may also like: നടി പാർവതി 'അമ്മ'യിൽ നിന്ന് രാജിവച്ചു [NEWS]'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും [NEWS] സിനിമാസ്റ്റെലിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു [NEWS]

      എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് താനെന്നും നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമിച്ച സംവിധായകനാണെന്നും
      അതുകൊണ്ടു തന്നെ പാർവതിയുടെ സ്ത്രീപക്ഷ നിലപാടിനെ താൻ ബഹുമാനിക്കുന്നെന്നും ശ്രികുമാരൻ തമ്പി പറയുന്നു.

      ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,

      'അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (?) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ, ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ "എക്സ്ട്രാ നടന്റെ" കളിതമാശ"യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. "അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കു കുട പിടിക്കും" എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവ്വതി എന്ന് ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ്, ഉയരെ, QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാർവതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും. ഷീല, ശാരദ, കെ.ആർ.വിജയ, ലക്ഷ്മി, ശ്രീവിദ്യ, ജയഭാരതി, സീമ, നന്ദിത ബോസ്, പൂർണ്ണിമ ജയറാം, ഉർവ്വശി, മേനക, രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ. സ്ത്രീവിമോചനം വിഷയമാക്കി "മോഹിനിയാട്ടം " എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.

      "അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ...

      Posted by Sreekumaran Thampi on Monday, 12 October 2020


      മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെയ്ക്കുന്നതായി ഇന്ന് വൈകുന്നേരമാണ് നടി പാർവതി തിരുവോത്ത് അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് നടി രാജിക്കാര്യം പുറത്തു വിട്ടത്. 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷമാണ് തന്റെ തീരുമാനമെന്നും നടി വ്യക്തമാക്കിയിരുന്നു.



      തന്റെ സുഹൃത്തുക്കൾ 2018ൽ 'അമ്മ'യിൽ നിന്ന് പിരിഞ്ഞുപോയപ്പോൾ താൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നു കൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണമെന്നു തോന്നിയതു കൊണ്ടാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എന്നാൽ, ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം ആ പ്രതീക്ഷ താൻ ഉപേക്ഷിക്കുകയാണെന്നും പാർവതി പറഞ്ഞു കൊണ്ടാണ് രാജിക്കാര്യം പാർവതി അറിയിച്ചത്.
      Published by:Joys Joy
      First published:
      )}