• HOME
 • »
 • NEWS
 • »
 • film
 • »
 • Refuse The Abuse | 'ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുമ്പോൾ എന്തു തരത്തിലുള്ള സന്തോഷമാണ് ലഭിക്കുന്നത്': പാർവതി തിരുവോത്ത്

Refuse The Abuse | 'ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുമ്പോൾ എന്തു തരത്തിലുള്ള സന്തോഷമാണ് ലഭിക്കുന്നത്': പാർവതി തിരുവോത്ത്

റെഫ്യൂസ് ദ അബ്യൂസ് എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ സ്ത്രീശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ നേരത്തെ തന്നെ ഡബ്ല്യു സി സി വ്യക്തമാക്കിയിരുന്നു.

parvathy thiruvothu

parvathy thiruvothu

 • Last Updated :
 • Share this:
  കൊച്ചി: സൈബർ ഇടങ്ങളിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള കാമ്പയിൻ ആയാണ് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു സി സി  റെഫ്യൂസ് ദ അബ്യൂസുമായി രംഗത്തെത്തിയത്. നിരവധി യുവ അഭിനേതാക്കളാണ് റെഫ്യൂസ് ദ അബ്യൂസിൽ പങ്കെടുത്ത് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചത്.

  ഇപ്പോൾ ഇതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാർവതി തിരുവോത്തും റെഫ്യൂസ് ദ അബ്യൂസിൽ ഭാഗമായിരിക്കുകയാണ്. 'സൈബർ ഇടം ഞങ്ങളുടെയും' എന്ന പ്രഖ്യാപനത്തോടെയാണ് ഡബ്ല്യു സി സി പാർവതിയുടെ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

  You may also like:രണ്ടാം ലോകമഹായുദ്ധകാലത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന വനിത; വേർപാട് 112 ആം വയസിൽ [NEWS]നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; രണ്ട് മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാവണം [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

  വീഡിയോയിൽ പാർവതി പറയുന്നത് ഇങ്ങനെ,

  'എല്ലാവർക്കും നമസ്കാരം, എന്റെ പേര് പാർവതി തിരുവോത്ത്. ഞാൻ സിനിമയിൽ വന്ന് 15 വർഷമാകുന്നു. സോഷ്യൽ മീഡിയയിൽ ജോയിൻ ചെയ്ത് ഏറെക്കുറെ 10 വർഷമാകുന്നു. എന്റെ സിനിമകൾക്ക് എത്രത്തോളം അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നോ അതേ അളവിൽ തന്നെ സോഷ്യൽ മീഡിയയിൽ എല്ലാവരും പ്രേക്ഷകരുമായിട്ടുള്ള എൻഗേജ്മെന്റ് കൂടിക്കൊണ്ട് തന്നെയിരുന്നു. അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്സിനും മെസേജിനും ഒക്കെ റെസ്പോൺസ് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അത് എൻജോയ് ചെയ്യാറുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകൾ ഞാൻ പങ്കു വയ്ക്കുമ്പോൾ ട്രോളിംഗും സൈബർ അബ്യൂസും സൈബർ ബുള്ളിയിംഗും ഞാൻ നേരിടാറുണ്ട്. ഈ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അല്ലെങ്കിൽ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ഫിസിക്കൽ അറ്റാക്ക് ആകുമ്പോൾ ആ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയുമെന്നതാണ്. പക്ഷേ, സൈബർ ബുള്ളിയിംഗിന്റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മൾ കൂടുതൽ ബോധവാൻമാർ ആകേണ്ടതാണ്. കാര്യം ഒരു വ്യക്തിയെ ഭീതിയിൽ അല്ലെങ്കിൽ ഭയത്തിൽ ജീവിക്കാൻ പുഷ് ചെയ്യുന്ന തരത്തിലുള്ള നമ്മുടെ ബിഹേവിയർ എന്താണെന്നുള്ളത് അത് ചെയ്യേണ്ട ആവശ്യമുണ്ടോ അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഞാൻ നിങ്ങൾ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷൻമാർ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാൻ റിക്വസ്റ്റ് ചെയ്യുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കിൽ നിങ്ങൾക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങൾ നിയമപരമായി പൂർണമായ തരത്തിൽ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മൾക്കുണ്ട്. അതിലുപരി പൗരൻമാരെന്ന നിലയിൽ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേർന്നു തന്നെ ഇത്തരം സൈബർ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാൻ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബർ ബുള്ളിയിംഗുകളോട് നോ പറയുക.'  റെഫ്യൂസ് ദ അബ്യൂസ് എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ സ്ത്രീശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ നേരത്തെ തന്നെ ഡബ്ല്യു സി സി വ്യക്തമാക്കിയിരുന്നു. സൈബർ സംസ്കാരത്തെ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യു സി സി പോസ്റ്റിൽ വ്യക്തമാക്കുന്നു.
  Published by:Joys Joy
  First published: