രണ്ടു നിറങ്ങൾ കൊണ്ട് തുന്നിച്ചേർത്ത കുപ്പായമണിഞ്ഞ പാർവതി. ഒരു ഭാഗം റോസും, മറു ഭാഗം പച്ചയും. പുത്തൻ സ്റ്റൈൽ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച പാർവതിക്ക് ഉടൻ തന്നെ കലക്കൻ മറുപടിയുമായി ഒരാളെത്തി. ഈ സീനൊക്കെ നമ്മൾ പണ്ടേ വിട്ടതാ എന്ന രീതിയിൽ നടനും ആർ.ജെ.യുമായ മാത്തുക്കുട്ടി ദേ വരുന്നു. മാത്തുവും കൂട്ടുകാരൻ രാജ് കലേഷും ഇരു കളറിലെ വേഷമിട്ട് ചേർന്ന് നിന്ന് മാച്ച് ഒപ്പിക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരേ കളറും, പരീക്ഷാക്കാലവും കൂടി ചേർന്നതോടെ മാസ്സ് ക്യാപ്ഷനും റെഡി. "എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ" എന്നായി മാത്തു.
സമൂഹ മാധ്യമങ്ങളിലെ മൗനം വെടിഞ്ഞ് പാർവതി ആക്റ്റീവ് ആയിട്ട് ഏതാനും ദിവസങ്ങളെ ആവുന്നുള്ളൂ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ചിത്രവും കവിതാ ശകലവും പോസ്റ്റ് ചെയ്തായിരുന്നു നീണ്ട ഇടവേള മുറിച്ചുള്ള പാർവതിയുടെ തിരിച്ചു വരവ്. പ്രത്യേകിച്ചൊരു മുന്നറിയിപ്പും കൂടാതെയാണ് പാർവതി സമൂഹ മാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷയായത്. ശേഷം അടുത്ത ചിത്രം വർത്തമാനവും ആരംഭിച്ചിരിക്കുന്നു. സിദ്ധാർത്ഥ ശിവയാണ് സംവിധാനം.
ആസിഡ് ആക്രമണ വിഷയവുമായി ബന്ധപ്പെട്ട ചിത്രം ഉയരെയിൽ നായികാ വേഷം ചെയ്യുകയായിരുന്നു പാർവതി. ഇതിൽ ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന കാഥാപാത്രമാണ് താരം. മനു അശോകൻ സംവിധാനം ചെയ്ത് സഞ്ജയ് ബോബി കൂട്ടുകെട്ടിന്റെ തിരക്കഥയിൽ പിറന്ന ഉയരെയിൽ പ്രധാന വേഷങ്ങളിൽ പാർവതിയെ കൂടാതെ ആസിഫ് അലി , ടൊവിനോ തോമസ് എന്നിവരാണ് എത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.