തന്റെ 'പെർഫെക്റ്റ് ബോയ്ഫ്രണ്ടിന്റെ' ചിത്രം പോസ്റ്റ് ചെയ്ത് ആടൈ താരം രമ്യ

Actress Ramya put up the post of her perfect boyfriend | ചിത്രം നേരെ ഇൻസ്റ്റാഗ്രാമിൽ കൊണ്ട് പോസ്റ്റ് ചെയ്‌തു

news18india
Updated: July 30, 2019, 6:15 PM IST
തന്റെ 'പെർഫെക്റ്റ് ബോയ്ഫ്രണ്ടിന്റെ' ചിത്രം പോസ്റ്റ് ചെയ്ത് ആടൈ താരം രമ്യ
വി.ജെ. രമ്യ
  • Share this:
ജന്മദിനത്തിന്റെ തലേ ദിവസം പെർഫെക്റ്റ് ബോയ്ഫ്രണ്ടിനെ കിട്ടിയ സന്തോഷത്തിലാണ് തമിഴ് നടി വി.ജെ. രമ്യ. ഒട്ടും താമസിച്ചില്ല, ആ ചിത്രം നേരെ ഇൻസ്റ്റാഗ്രാമിൽ കൊണ്ട് പോസ്റ്റ് ചെയ്‌തു. ഈ ബോയ്ഫ്രണ്ടിനെ സമ്മാനിച്ചത് മറ്റാരുമല്ല, രമ്യയുടെ ട്രെയ്നർ ആണ്.

തമിഴ് ചിത്രം ആടൈയിൽ അമല പോളിനെ കൂടാതെ മുഖ്യ വേഷത്തിലെത്തിയ നടിയാണ് വി.ജെ. രമ്യ എന്നറിയപ്പെടുന്ന രമ്യ സുബ്രമണ്യൻ. ഒരു അസ്ഥികൂടത്തെയാണ് രമ്യക്ക് സമ്മാനമായി ലഭിച്ചത്.

2004ലെ മിസ് ചെന്നൈ മത്സരത്തിൽ പങ്കെടുത്ത രമ്യ ഫൈനലിസ്റ്റുകളിൽ ഒരാൾ ആയിരുന്നു. ശേഷം ടെലിവിഷൻ അവതാരകയായി മാറി. ഓ കാതൽ കണ്മണി എന്ന ദുൽഖർ ചിത്രത്തിൽ ദുൽഖറിന്റെ സുഹൃത്തിന്റെ വേഷം രമ്യ ചെയ്തിരുന്നു. പിന്നെ ആർ.ജെ.യായും രമ്യ എത്തി. 2014ൽ വിവാഹം ചെയ്തെങ്കിലും തൊട്ടടുത്ത വർഷം താൻ നിലവിൽ വിവാഹ ബന്ധത്തിൽ അല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. ഏഴു ചിത്രങ്ങളിൽ ഇതിനോടകം രമ്യ വേഷമിട്ടിരുന്നു.

First published: July 30, 2019, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading