നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചികിത്സക്കായി സമാഹാരിച്ച തുകയിൽ നിന്നും ഒരു പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ശരണ്യ

  ചികിത്സക്കായി സമാഹാരിച്ച തുകയിൽ നിന്നും ഒരു പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ശരണ്യ

  Actress Saranya Sasidharan donates a portion of fund amassed for her treatment to CMDRF | നാട് ദുരിത കയത്തിൽ ഉഴലുമ്പോൾ ശരണ്യക്ക് വെറുതെ ഇരിക്കാനായില്ല

  ശരണ്യ ശശി

  ശരണ്യ ശശി

  • Share this:
   രണ്ടു മാസങ്ങൾക്ക് മുൻപാണ് നടി ശരണ്യ ശശിധരന് താങ്ങും തണലുമായി മലയാളികൾ ഒത്തൊരുമിച്ചത്. ഏഴു തവണ വിടാതെ പിന്തുടർന്ന ബ്രെയിൻ ട്യൂമറിന്റെ ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് കുറച്ചു നാളുകളാവുന്നതേയുള്ളൂ. എന്നാൽ നാട് ദുരിത കയത്തിൽ ഉഴലുമ്പോൾ ശരണ്യക്ക് വെറുതെ ഇരിക്കാനായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനിക്കു ചികിത്സാ സഹായമായി ലഭിച്ച തുകയുടെ ഒരു ഭാഗം സംഭാവന ചെയ്തിരിക്കുകയാണ് ശരണ്യ.

   "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.." ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു.   മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്നിരുന്ന ശരണ്യ ശശിധരൻ കണ്ണൂർ സ്വദേശിയാണ്. ശസ്ത്രക്രിയകൾ പലതു നടന്നപ്പോഴും ടെലിവിഷൻ സീരിയൽ, ആൽബം രംഗങ്ങളിൽ ശരണ്യ തന്റേതായ തിരിച്ചു വരവുകൾ നടത്തിയിരുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം ചെയ്തിരുന്നു.

   2012ൽ ആണ് ആദ്യമായി ശരണ്യക്ക് ട്യൂമർ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. അന്ന് മുതൽ നടത്തിയത് മേജർ സർജറികൾ ആയിരുന്നു. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. സൂരജ് പാലാക്കാരൻ എന്ന സാമൂഹിക പ്രവർത്തകൻ ആണ് ശരണ്യയുടെ അവസ്ഥ ഫേസ്ബുക് വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ശരണ്യയുടെ അവസ്ഥയെപ്പറ്റി വിഡിയോയിൽ നടി സീമ ജി.നായരും സംസാരിച്ചിരുന്നു. ശേഷം വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്‌തു.

   First published: