നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അല്ലു അർജുനെ കുറിച്ച് നടി ഷക്കീല പറഞ്ഞത് വൈറലാകുന്നു; താരത്തിനെതിരെ അല്ലു ആരാധകർ

  അല്ലു അർജുനെ കുറിച്ച് നടി ഷക്കീല പറഞ്ഞത് വൈറലാകുന്നു; താരത്തിനെതിരെ അല്ലു ആരാധകർ

  അഭിമുഖത്തിനിടെ ഷക്കീലയോട് മഹേഷ് ബാബു, ജൂനിയർ എൻടിആർ, അല്ലു അർജുൻ എന്നിവരെ കുറിച്ച് ചോദിച്ചിരുന്നു.

  shakeela

  shakeela

  • Share this:
   തെലുഗു താരം അല്ലു അർജുനെ കുറിച്ച് നടി ഷക്കീലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു അഭിമുഖത്തിനിടെയാണ് ഷക്കീല അല്ലുവിനെ കുറിച്ച് പറഞ്ഞത്. അഭിമുഖത്തിനിടെ ഷക്കീലയോട് മഹേഷ് ബാബു, ജൂനിയർ എൻടിആർ, അല്ലു അർജുൻ എന്നിവരെ കുറിച്ച് ചോദിച്ചിരുന്നു.

   also read:ഇത് സാറ അലി ഖാൻ തന്നെയാണോ? സിനിമയിൽ എത്തും മുൻപുള്ള തന്റെ വീഡിയോ ഷെയർ ചെയ്ത് താരസുന്ദരി

   മഹേഷ് ബാബു സഹോദരനെപ്പോലെയാണെന്നും ജൂനിയർ എൻടിആർ നല്ല ഡാൻസറാണെന്നും ഷക്കീല പറഞ്ഞു. എന്നാൽ അല്ലു അർജുനെ അറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതാണ് വൈറലായിരിക്കുന്നത്.

   അല്ലു ആരാധകരെ താരത്തിന്റെ മറുപടി ചൊടിപ്പിച്ചിരിക്കുകയാണ്. മഹേഷ് ബാബു ആരാധകർ താരത്തെ പിന്തുണച്ചും രംഗത്തെത്തി. ഇതോടെ ഇരു താരങ്ങളുടെ ആരാധകരും തമ്മിൽ ട്വിറ്ററിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.

   അതേസമയം അല്ലു അർജുനെ അറിയില്ലെന്ന ഷക്കീലയുടെ മറുപടിയെ പിന്തുണയ്ക്കുന്നവരും കുറവില്ല. ഷക്കീല തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ വാദം. തെലുഗു സിനിമ മേഖലയുമായി ഷക്കീലയ്ക്ക് അടുത്ത ബന്ധം ഇല്ലാത്തതിനാലാകാം ഇതെന്നും അവർ പറയുന്നു. പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്റെ തിരക്കിലാണ് ഷക്കീല.
   Published by:Gowthamy GG
   First published:
   )}