അശ്‌ളീല വിഡിയോകൾ പോസ്റ്റ് ചെയ്യുന്നു; നിയമനടപടി ഉണ്ടാവുമെന്ന താക്കീതുമായി ശാലു കുര്യൻ

Actress Shalu Kurien warns those propagating vulgar video content | വരും വരായ്മകൾ നോക്കാതെ അശ്‌ളീല വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നവർ കരുതിയിരിക്കാൻ ശാലു കുര്യൻ

News18 Malayalam | news18-malayalam
Updated: December 3, 2019, 4:39 PM IST
അശ്‌ളീല വിഡിയോകൾ പോസ്റ്റ് ചെയ്യുന്നു; നിയമനടപടി ഉണ്ടാവുമെന്ന താക്കീതുമായി ശാലു കുര്യൻ
Actress Shalu Kurien warns those propagating vulgar video content | വരും വരായ്മകൾ നോക്കാതെ അശ്‌ളീല വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നവർ കരുതിയിരിക്കാൻ ശാലു കുര്യൻ
  • Share this:
തന്റെ ഒരു സാധാരണ ഫോട്ടോ അപ്‌ലോഡ് ചെയ്തപ്പോൾ അശ്ലീല കമന്റ് പാസാക്കിയവന് ചുട്ട മറുപടി കൊടുത്ത വ്യക്തിയാണ് സീരിയൽ താരം ശാലു കുര്യൻ. എന്നാൽ ഫോട്ടോക്ക് മേൽ മാത്രമല്ല, തന്റെ പേരിൽ വീഡിയോ ചമച്ചാലും വെറുതെ വിടാൻ ശാലുവിന് ഉദ്ദേശമില്ല.

സ്ത്രീശാക്തീകരണത്തിന് മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ് താൻ എന്ന് ശാലു കുര്യൻ ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ പറയുന്നു. ഒരു ആർട്ടിസ്റ് എന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്, തങ്ങളുടെ അനുമതിയില്ലാതെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമ്പോഴാണ്. മോശപ്പെട്ട, അശ്‌ളീല വിഡിയോകൾ നിറയെ അപ്‌ലോഡ് ചെയ്യാറുണ്ട്. 17-18 വയസ്സുള്ള വ്യക്തികളാവും പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ലൈക്ക്‌ കിട്ടാനും മറ്റും, ഇതിന്റെ വരും വരായ്കകൾ വകവയ്ക്കാതെ പോസ്റ്റ് ചെയ്യുകയാണിവർ. ഇപ്പോൾ എല്ലാ ആർട്ടിസ്റ്റുകളും സൈബർ സെല്ലിൽ പരാതി കൊടുക്കുന്നുണ്ട്. അതിന്റെ നിയമനടപടികൾ കടന്ന് അവസാനം കുറ്റം ചെയ്തവരെ പിടിക്കുക തന്നെ ചെയ്യും.

ഇതിന് ഒരുപക്ഷെ ശാശ്വത പരിഹാരം ശാലു തന്നെ നിർദ്ദേശിക്കുന്നുമുണ്ട്. ഭാവിയിൽ താരങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യും മുൻപ് ആരുടേതാണോ വീഡിയോ, അവരുടെ സമ്മതപത്രം അപ്‌ലോഡ് ചെയ്യുന്നവർ വീഡിയോക്കൊപ്പം സോഷ്യൽ മീഡിയ അധികൃതർക്ക് കൈമാറണം. അത് നിർബന്ധമായും മെയിൽ ചെയ്യാതെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ പാടില്ല എന്ന മാനദണ്ഡം വയ്ക്കണം എന്നാണ് ശാലുവിന്റെ ഐഡിയ.

First published: December 3, 2019, 4:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading