സിനിമകൾ ലഭിക്കാതെ തഴയപ്പെട്ടു; വളരെയധികം പോരാട്ടം നടത്തേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടി

തഴയപ്പെടലാണ് ഏറ്റവും മോശമായ ഭയം. തഴയപ്പെടുമ്പോഴെല്ലാം തനിക്ക് നിരാശ തോന്നിയതായും അവർ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: February 28, 2020, 7:19 PM IST
സിനിമകൾ ലഭിക്കാതെ തഴയപ്പെട്ടു; വളരെയധികം പോരാട്ടം നടത്തേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടി
Sharvari Wagh
  • Share this:
സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ തഴയപ്പെട്ടതായി ബോളിവുഡ് താരം ഷർവാരി വാഹ്. ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് ആറുവർഷത്തോളം സിനിമാ രംഗത്ത് പോരാട്ടം നടത്തേണ്ടതായി വന്നതായും ഷർവാരി പറയുന്നു.

സിദ്ധാർഥ് ചതുർവേദി, റാണി മുഖർജി, സെയ്ഫ് അലിഖാൻ എന്നിവർ അഭിനയിച്ച യഷ് രാജ് ഫിലിംസിന്റെ ബണ്ടി ഓർ ബബ്ളി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരമാണ് ഷർവാരി വാഹ്.

also read:' ഞാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിട്ടുണ്ട് ;തുറന്നു പറയാൻ മടിയുമില്ല': ബോഡി ഷെയിമിംഗ് ട്രോളുകൾക്ക് മറുപടിയുമായി ശ്രുതി ഹാസൻ

ഒരു നടിയാകാനായി നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് പിങ്ക് വില്ലയോട് സംസാരിക്കവെയാണ് ഷർവാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2014 ൽ ആയിരുന്നു ആദ്യ ഓഡിഷനിൽ പങ്കെടുത്തത്. എന്നാൽ എന്റെ രണ്ട് പ്രോജക്ടുകൾ പുറത്തിറങ്ങിയപ്പോൾ 2020 ആയി- ഷർവാരി പറഞ്ഞു.

ഈ ഘട്ടത്തിലെത്താന്‍ ഒരു പോരാട്ടം തന്നെ തനിക്ക് നടത്തേണ്ടതായി വന്നുവെന്നാമ് താരം പറയുന്നത്. ഈ മേഖലയിൽ എല്ലാവരും പോരാട്ടങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് തോന്നുന്നതായും താരം പറയുന്നു. പക്ഷേ തനിക്ക് സിനിമകൾ ലഭിച്ചത് വലിയ പോരാട്ടത്തിലൂടെ തന്നെയാണെന്ന് ഷർവാരി വ്യക്തമാക്കുന്നു.

ബോളിവുഡിൽ തഴയപ്പെട്ടതിനെക്കുറിച്ചും ഷർവാരി സംസാരിച്ചു. തഴയപ്പെടലാണ് ഏറ്റവും മോശമായ ഭയം. തഴയപ്പെടുമ്പോഴെല്ലാം തനിക്ക് നിരാശ തോന്നിയതായും അവർ പറഞ്ഞു.എനിക്ക് ഒരിക്കലും ഒരു പ്ലാൻ ബി ഉണ്ടായിരുന്നില്ല, അത് എന്നെ ഭയപ്പെടുത്തുന്നതായിരുന്നു, പക്ഷേ ഇത് എന്നെ കൂടുതൽ പരിശ്രമിക്കാൻ പ്രേരിപ്പിച്ചു. കാരണം ഇത് ഇല്ലെങ്കിൽ ഒന്നും ഇല്ലെന്ന് എനിക്കറിയാം.

വരുൺ വി ശർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബണ്ടി ഓർ ബബ്ളി 2. ചിത്രം ജൂൺ 26ന് റിലീസ് ചെയ്യും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍