• HOME
  • »
  • NEWS
  • »
  • film
  • »
  • ജയസൂര്യ ചിത്രം 'അന്വേഷണം'; തിരക്കഥയൊരുക്കുന്നത് നായിക ശ്രുതി രാമചന്ദ്രന്റെ ഭർത്താവ് ഫ്രാൻസിസ്

ജയസൂര്യ ചിത്രം 'അന്വേഷണം'; തിരക്കഥയൊരുക്കുന്നത് നായിക ശ്രുതി രാമചന്ദ്രന്റെ ഭർത്താവ് ഫ്രാൻസിസ്

Actress Shruthi Ramachandran husband Francis pens script for Jayasurya movie Anweshanam | ഫാമിലി ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്

അന്വേഷണത്തിൽ ജയസൂര്യ

അന്വേഷണത്തിൽ ജയസൂര്യ

  • Last Updated :
  • Share this:
    ജയസൂര്യയുടെ പുതിയ ചിത്രം 'അന്വേഷണം' തിയേറ്ററുകളിൽ എത്തുമ്പോൾ ഭർത്താവ് രചിച്ച സ്ക്രിപ്റ്റിലെ കഥാപാത്രമായാവും നായിക ശ്രുതി രാമചന്ദ്രൻ സ്‌ക്രീനിൽ എത്തുക. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസ് ആണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഈ പടത്തിന്റെ തിരക്കഥാകൃത്ത്‌. ഫാമിലി ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്.

    അന്വേഷണത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഇക്കഴഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോൾ തന്റെ സന്തോഷം ഇൻസ്റാഗ്രാമിലൂടെ ശ്രുതിയും പങ്കു വയ്ക്കാൻ മറന്നില്ല. പത്ത് മാസം മുൻപ് ജയസൂര്യയുടെ മുന്നിൽ അവതരിപ്പിച്ച സ്ക്രിപ്റ്റ് സിനിമയായതിലെ സന്തോഷമുണ്ട് ശ്രുതിയുടെ വാക്കുകളിൽ.




    ജയസൂര്യ നായകനായ രഞ്ജിത് ശങ്കർ ചിത്രം പ്രേതം 1ലെ പ്രേത കഥാപാത്രമായാണ് ശ്രുതിയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രമാണ് അന്വേഷണം.

    AVA പ്രൊഡക്ഷൻസ് ഒപ്പം , മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്ന E4 എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ലില്ലി എന്ന ചിത്രം സംവിധാനം ചെയ്ത പ്രശോഭിന്റെ രണ്ടാമത് ചിത്രമാണ് അന്വേഷണം.

    First published: