തിരുവനന്തപുരം: നടി വിഷ്ണുപ്രിയ ആലപ്പുഴയിൽ വിവാഹിതയായി. നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയ് ആണ് വരൻ. ആലപ്പുഴയിൽ വച്ചുള്ള താര നിബിഡമായ ചടങ്ങിൽ മലയാള സിനിമയിലെ താരങ്ങളും സന്നിഹിതരായിരുന്നു. സ്പീഡ് ട്രാക്ക്, കേരളോത്സവം, പെൺപട്ടണം, ക്രൈം സ്റ്റോറി തുടങ്ങിയ ചത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് വിഷ്ണുപ്രിയ. തമിഴിൽ നാംഗ, 'പുതുമുഗങ്കൾ തേവയ്' എന്നീ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. ടെലിവിഷൻ രംഗത്ത് റിയാലിറ്റി ഷോ മത്സരാർത്ഥിയും വിധികർത്താവുമായി പ്രത്യക്ഷപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.