'ഏതോ ജന്മകൽപനയിൽ ഏതോ ജന്മവീഥികളിൽ നീ വന്നു' സറീനവഹാബിന് ജന്മദിനാശംസകൾ
പാളങ്ങളിലെ ഏതോ ജൻമ കൽപനയിൽ, മദനോത്സവത്തിലെ സന്ധ്യേ കണ്ണീരിതെന്തേ തുടങ്ങിയ ഒരുപിടി ഗാനങ്ങളിലൂടെ സറീന ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
news18
Updated: July 17, 2019, 12:46 PM IST

zarina wahab
- News18
- Last Updated: July 17, 2019, 12:46 PM IST
മദനോത്സവത്തിലൂടെ മാടപ്രാവായെത്തി മലയാളികളുടെ മനസിൽ കൂടുകൂട്ടിയ നടി സറീന വഹാബിന് 60ാം ജന്മദിനം. സാരിയുടുത്ത് നാടൻ പെണ്ണായും സ്ലീവ് ലെസിട്ട് മോഡേൺ സുന്ദരിയായും ഒരു കാലഘട്ടത്തിൽ മലയാളികളുടെ നായിക സങ്കൽപ്പത്തിലിടം നേടിയ നടിയാണ് സറീന. 1978ൽ പുറത്തിറങ്ങിയ മദനോത്സവം എന്ന ചിത്രത്തിൽ കമൽഹാസന്റെ നായികയായിട്ടാണ് സറീന വഹാബ് മലയാളത്തിലെത്തിയത്.
also read: കൊച്ചിയുടെ മനംകവർന്ന് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ,രതീഷ്, പ്രതാപ് പോത്തൻ, തുടങ്ങി മുന്നിര താരങ്ങൾക്കൊപ്പം ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച നടിയാണ് സറീന. മുപ്പതോളം മലയാള ചിത്രങ്ങളിൽ സറീന വഹാബ് അഭിനയിച്ചിട്ടുണ്ട്. ടൊവിനോ നായകനായ ആൻ ദി ഓസ്കാർ ഗോസ് ടുവാണ് സറീനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ഉമ്മുകുൽസു എന്ന കഥാപാത്രത്തെയാണ് സറീന അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ഇടവേളക്കു ശേഷം 2009ൽ പുറത്തിറങ്ങിയ കലണ്ടർ എന്ന ചിത്രത്തിലൂടെ വീണ്ടും സറീന മലയാളത്തിൽ തിരിച്ചെത്തിയത് . ഷാരൂഖ് ഖാൻ അഭിനയിച്ച മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അമ്മ വേഷം സറീനയാണ് ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് ദി. ഗ്ലോബൽ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഓണേർസ് ഫോർ ബെസ്റ്റ് ആക്ടർ ഇൻ സപോർടിംഗ് റോൾ - ഫീ മെയിൽ പുരസ്കാരം സറീനയ്ക്ക് ലഭിച്ചു.
മോഡൽ കൂടിയായിരുന്ന സറീന 1974ൽ പുറത്തിറങ്ങിയ ഇഷ്ക് ഇഷ്ക് ഇഷ്ക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സറീന അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾ കൂടാതെ സറീന ടെലിവിഷൻ പരമ്പരകളിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്.
1959 ജൂലൈ17ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സറീന ജനിച്ചത്. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിച്ചിട്ടുണ്ട്. കലൻ കാ ടിക എന്ന ചിത്രത്തിനിടക്ക് ആദിത്യ പഞ്ചോളിയുമായി പ്രണയത്തിലായി . 1986 ൽ ഇരുവരും വിവാഹം കഴിച്ചു. സൂരജ്, സന എന്നിവർ മക്കളാണ്.
പാളങ്ങളിലെ ഏതോ ജൻമ കൽപനയിൽ, മദനോത്സവത്തിലെ സന്ധ്യേ കണ്ണീരിതെന്തേ തുടങ്ങിയ ഒരുപിടി ഗാനങ്ങളിലൂടെ സറീന ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
also read: കൊച്ചിയുടെ മനംകവർന്ന് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും