'അടി കപ്യാരേ കൂട്ടമണി' ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രം 'പാതിരാകുർബാന'

നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്

News18 Malayalam | news18india
Updated: November 2, 2019, 10:58 PM IST
'അടി കപ്യാരേ കൂട്ടമണി' ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രം 'പാതിരാകുർബാന'
നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്
  • Share this:
അടി കപ്യാരേ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതൻ ആയ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്
'പാതിരാ കുര്‍ബാന'. നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്.

ജൂഡ് ആന്റണി, ജി മാർത്താണ്ഡൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവർത്തിച്ച വിനയ് ജോസ് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
ബ്ളുലൈൻ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ധ്യാന്‍ ശ്രീനിവാസന്റെതാണ്.

Also read: അമ്പരപ്പിക്കുമോ മാമാങ്കം ? മമ്മൂട്ടിയുടെ തകർപ്പൻ ആക്ഷന്‍ രംഗങ്ങളുമായി ട്രെയിലർ പുറത്ത്

വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീഷിക്കുന്നു.


റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്‍, എഡിറ്റര്‍- രതിൻ രാധാകൃഷ്ണന്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍, പരസ്യക്കല-മാ മി ജോ, പ്രൊജക്റ്റ് ഡിസൈനർ -രാജേഷ് തിലകം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
First published: November 2, 2019, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading