• HOME
  • »
  • NEWS
  • »
  • film
  • »
  • Adipurush | ആദിപുരുഷ് വരുന്നു; ഇതിഹാസ കഥയുമായി പ്രഭാസിന്റെ 3D ചിത്രം

Adipurush | ആദിപുരുഷ് വരുന്നു; ഇതിഹാസ കഥയുമായി പ്രഭാസിന്റെ 3D ചിത്രം

പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട്

  • Last Updated :
  • Share this:
    ബാഹുബലിക്കു ശേഷം വെള്ളിത്തിരയിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ പ്രഭാസ് എത്തുന്നു. ഇന്ത്യൻ ഇതിഹാസം പ്രമേയമാക്കുന്ന ത്രിഡി ചിത്രം ആദിപുരുഷാണ് ഇക്കുറി പ്രഭാസ് ആരാധകർക്കായി സമ്മാനിക്കുന്നത്. തൻഹാജിയുടെ സംവിധായകൻ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് പ്രഭാസും ഓം റൗട്ടും ഒന്നിക്കുന്നത്.

    പുതിയ ചിത്രത്തിന്റെ പോസ്റ്റർ പ്രഭാസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
    ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ആദിപുരുഷ് നിർമിക്കുന്നത്.



    ഹിന്ദി-തെലുങ്കു ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. ഇതിന് പുറമേ, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റവും എത്തും. പുതിയ ചിത്രത്തിനായി ആരാധകർ അൽപ്പം കാത്തിരിക്കണം. 2022 ലാകും ചിത്രം പുറത്തിറങ്ങുക. നിലവിൽ രാധേശ്യാം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.

    ഇതിന് പിന്നാലെ ദീപിക പദുകോൺ നായികയെത്തുന്ന നാഗ് അശ്വിൻ ചിത്രത്തിലും പ്രഭാസ് വേഷമിടും. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നായിക ആരാണെന്ന് വ്യക്തമല്ല.

    പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞു.
    Published by:Naseeba TC
    First published: