കിടിലൻ രംഗങ്ങളുമായി ധ്രുവ് വിക്രം നായകനാവുന്ന ആദിത്യ വർമ്മയുടെ ടീസർ

Adithya Varma teaser unveiled | അർജുൻ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ആദിത്യ വർമ്മ.

news18india
Updated: June 17, 2019, 9:16 PM IST
കിടിലൻ രംഗങ്ങളുമായി ധ്രുവ് വിക്രം നായകനാവുന്ന ആദിത്യ വർമ്മയുടെ ടീസർ
ആദിത്യ വർമ്മയിൽ ധ്രുവ് വിക്രം; ടീസറിലെ ഒരു രംഗം
  • Share this:
വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാവുന്ന തമിഴ് ചിത്രം ആദിത്യ വർമ്മയുടെ ടീസർ പുറത്തിറങ്ങി. ധ്രുവ് ആദ്യമായി വേഷമിടുന്ന ചിത്രമാണിത്. അർജുൻ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ആദിത്യ വർമ്മ. പ്രതിസന്ധികൾക്കൊടുവിൽ രണ്ടാം വട്ടം ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയ ചിത്രമാണിത്. അർജുൻ റെഡ്ഢിയുമായി സമാനതകൾ പുലർത്തുന്നതാണ് ടീസർ എന്ന അഭിപ്രായമാണ് എല്ലായിടത്തും. ചെറിയ മാറ്റങ്ങൾ തോന്നുന്നതല്ലാതെ അർജുൻ റെഡ്‌ഡി പോലെ തന്നെയാണ് ആദിത്യ വർമ്മയും പ്രേക്ഷകർ സ്വീകരിക്കുന്നത്. വിജയ് ദേവരക്കൊണ്ടയാണ് അർജുൻ റെഡ്‌ഡിയിലെ നായകൻ.നിർമ്മാതാക്കളും ആദ്യ സംവിധായകൻ ബാലയും തമ്മിലെ പൊരുത്തക്കേടുകൾക്ക് ശേഷം ഗിരീസായയെ വച്ചാണ് രണ്ടാം വട്ടം ചിത്രീകരണം പൂർത്തിയാക്കിയത്. ഒക്ടോബർ എന്ന ചിത്രത്തിലെ ബനിത സന്ധുവാണ്‌ നായിക. മലയാള സിനിമയിലും സജീവമായ പ്രിയ ആനന്ദ് ഒരു പ്രധാന വേഷത്തിലെത്തും. E4 എന്റെർറ്റൈന്മെന്റ്സ് ആണ് നിർമ്മാണം. അർജുൻ റെഡ്‌ഡിയിലെ രഥൻ തന്നെയാണ് സംഗീതം. യൂട്യൂബിലെ ട്രെൻഡിങ് പട്ടികയിൽ ടീസർ ഇടം പിടിച്ചിട്ടുണ്ട്.

First published: June 17, 2019, 9:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading