• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാസ്റ്റിംഗ് കൗച്ചിനെ എതിർത്തു; എട്ട് മാസത്തോളം സിനിമ നഷ്ടപ്പെട്ടെന്ന് അദിതി റാവു

news18
Updated: July 31, 2018, 4:43 PM IST
കാസ്റ്റിംഗ് കൗച്ചിനെ എതിർത്തു; എട്ട് മാസത്തോളം സിനിമ നഷ്ടപ്പെട്ടെന്ന് അദിതി റാവു
news18
Updated: July 31, 2018, 4:43 PM IST
ഹോളിവുഡിൽ പൊട്ടിമുളച്ച മീ ടു കാംപെയ്നിന്റെ ഭാഗമായി നിരവധി നടിമാരാണ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. അക്കൂട്ടത്തിലേക്ക് എത്തുകയാണ് അദിതി റാവു ഹൈദരിയും. കാട്രു വെളിയിതേ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അദിതി. സൺഡേ ഗാർഡിയനു നൽകിയ അഭിമുഖത്തിലാണ് താനും കാസ്റ്റിംഗ് കൗച്ചിന് ഇരയാണെന്ന കാര്യം അദിതി വ്യക്തമാക്കിയിരിക്കുന്നത്.

കാസ്റ്റിംഗ് കൗച്ചിനെ എതിർത്തതിനെ തുടർന്ന് എട്ട് മാസത്തോളം തനിക്ക് സിനിമ നഷ്ടപ്പെട്ടുവെന്നും അദിതി പറഞ്ഞു. ഈ സാഹചര്യത്തിൽ തകർന്നു പോയെന്നും എന്നാൽ അതിൽ നിന്ന് കരകയറാൻ കഴിഞ്ഞുവെന്നും അദിതി പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് തനിക്ക് അത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നും അവർ പറയുന്നു.

എനിക്ക് സിനിമ നഷ്ടപ്പെട്ടു. ഞാൻ ഒരുപാട് കരഞ്ഞു. സിനിമ നഷ്ടപ്പെട്ടതിൽ എനിക്ക് പശ്ചാത്താപമില്ല. കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും പെൺകുട്ടികളെ ഇങ്ങനെയാണ് കാണുന്നതെന്ന് തിരിച്ചറിഞ്ഞതും കൊണ്ടാണ് കരഞ്ഞതും അസ്വസ്ഥയായതും. എന്നോട് അത്തരത്തിൽ സംസാരിക്കാൻ എങ്ങനെ അവർക്ക് ധൈര്യമുണ്ടായി- അദിതി പറയുന്നു.

ആ സംഭവത്തിനു ശേഷം എട്ട് മാസത്തോളം എനിക്ക് സിനിമ നഷ്ടമായി. എന്നാൽ ആ തീരുമാനം മാനസികമായി എന്നെ ശക്തയാക്കി- അദിതി പറയുന്നു. ഭാഗ്യത്തിന് 2014 മുതൽ കാര്യങ്ങൾ മാറിയെന്നും എല്ലാ പിന്തുണയുമായി ഒപ്പം നിന്ന കുടുംബത്തിന് നന്ദി പറയുകയാണെന്നും അദിതി.

ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നാൽ സ്വയം തീരുമാനം എടുക്കാൻ കഴിയണം. ഇൻഡസ്ട്രിയിൽ ഇതൊരു കെണിയാണ്. ഇങ്ങനെയൊക്കെ ചെയ്താലെ സിനിമ കിട്ടൂ എന്ന ഭയമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നല്ല സിനിമകൾ തേടിയെത്തും- അദിതി പറഞ്ഞു.
First published: July 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍