നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; അദിവി നായകനായി 'മേജർ': ശോഭിത ധുലിപാല നായിക

  മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; അദിവി നായകനായി 'മേജർ': ശോഭിത ധുലിപാല നായിക

  തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്.

  major

  major

  • Share this:
   മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന മേജർ ഈ വർഷം തിയേറ്ററുകളിലെത്തും.  തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ശോഭിത ധുലിപാലയാണ് നായിക.

   also read:വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അനന്യ പാണ്ഡേയുടെ ബൈക്ക് റൈഡ്; മുംബൈ നഗരത്തിൽ കറങ്ങി താരങ്ങൾ

   നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്സ് ഇന്‍റർനാഷണൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദിയിലും തെലുഗുവിലുമാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹിമാചലിൽ പുരോഗമിക്കുകയാണ്.

   'ഗൂഡാചാരി' എന്ന ചിത്രത്തിലൂടെയാണ് അദിവി ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ സംവിധായകൻ സാഷി കിരൺ ടിക്കയാണ് മേജർ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഗൂഡാചാരിക്കു ശേഷം ശോഭിതയും അദിവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

   അദിവി സേഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.

   2008 നവംബർ 26നാണ് താജ് ഹോട്ടൽ കേന്ദ്രീകരിച്ച് ഭീകരാക്രമണം ഉണ്ടായത്. ഈ ആക്രമണത്തിലാണ് എൻ എസ് ജി കമാൻഡോ ആയിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണനും കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നൽകിയിരുന്നു.

   Published by:Gowthamy GG
   First published:
   )}