• HOME
  • »
  • NEWS
  • »
  • film
  • »
  • Major movie | അദിവി ശേഷിന്റെ 'മേജർ' മെയ് മാസത്തിൽ; പുതിയ റിലീസ് തിയതി ഇതാ

Major movie | അദിവി ശേഷിന്റെ 'മേജർ' മെയ് മാസത്തിൽ; പുതിയ റിലീസ് തിയതി ഇതാ

ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

മേജർ

മേജർ

  • Share this:
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ഭാഗിക ലോക്ക്ഡൗൺ നീക്കുകയും ചെയ്തതോടെ, 'മേജറിന്റെ' (Major movie) നിർമ്മാതാക്കൾ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Major Sandeep Unnikrishnan) ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള, അദിവി ശേഷ് (Adivi Sesh) നായകനായ ചിത്രം 2022 മെയ് 27 ന് തിയേറ്ററുകളിൽ എത്തും.

മുമ്പ് ഫെബ്രുവരി 11-ന് റിലീസ് ചെയ്യാനിരുന്ന സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ അവതരിപ്പിക്കുന്ന 'മേജർ' അടുത്തിടെ ഒമിക്രോൺ കേസുകൾ പെരുകിയ വേളയിൽ റിലീസ് മാറ്റിവച്ചിരുന്നു. എന്നിരുന്നാലും, കേസുകൾ കുറയുകയും, രാജ്യത്തുടനീളമുള്ള നിയന്ത്രണങ്ങളും ലോക്ക്ഡൗണും പിൻവലിക്കുകയും ചെയ്തതിനാൽ, പുതിയ റിലീസ് തിയതി പ്രഖ്യാപിക്കാൻ നിർമ്മാതാക്കൾ തയ്യാറാവുകയായിരുന്നു.

ബിഗ് സ്‌ക്രീൻ അനുഭവത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ചിത്രം, അതിമനോഹരമായ ദൃശ്യങ്ങളാൽ വൈകാരികമായ കഥയുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ അനുയോജ്യമായ റിലീസിനായി കാത്തിരിക്കുകയാണ്.



വലിയ തോതിൽ നിർമ്മിച്ചിരിക്കുന്ന പാൻ ഇന്ത്യ ഫിലിം ആയ 'മേജർ' സന്ദീപ് ഉണ്ണികൃഷ്ണന്റെ അർപ്പണബോധം, ധൈര്യം, ത്യാഗങ്ങൾ എന്നിവയിലേക്ക് ഉൾക്കാഴ്ച നൽകുന്നു.

2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

ഈ വർഷം ആദ്യം, നിർമ്മാതാക്കൾ ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ പതിപ്പ് തെലുങ്കിലും മലയാളത്തിലും യഥാക്രമം പുറത്തിറക്കി. അദിവി ശേഷും സായി മഞ്ജരേക്കറും തമ്മിലുള്ള രസതന്ത്രം അവതരിപ്പിക്കുന്ന ഗാനമായിരുന്നു ഇത്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയുമായെത്തുന്ന മേജർ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്നു. സിനിമയുടെ ഉള്ളടക്കത്തിലേക്കു വെളിച്ചം വീശുന്ന ഭാഗങ്ങൾ കഴിഞ്ഞ വർഷം പുറത്തിറക്കിയ ടീസറിൽ കാണാൻ കഴിഞ്ഞിരുന്നു.

മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടൈൻമെന്റ്, എ+എസ് മൂവീസ് എന്നിവയുമായി സഹകരിച്ച് സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിർമ്മിക്കുന്ന 'മേജർ' സംവിധാനം ചെയ്തത് ശശി കിരൺ ടിക്കയാണ്.

അദിവി ശേഷ്, ശോഭിത ധൂലിപാല സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവർ അഭിനയിച്ച ചിത്രം ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും പുറത്തിറങ്ങും.

Summary: Despite changing the release date several time, Adivi Sesh starring movie Major will hit big screens in the month of May 2022
Published by:user_57
First published: