• HOME
  • »
  • NEWS
  • »
  • film
  • »
  • Adivi Sesh | എന്റെ ഏറ്റവും മികച്ച സിനിമ ഇതാണ്; 'മേജർ' നായകൻ അദിവി ശേഷ്

Adivi Sesh | എന്റെ ഏറ്റവും മികച്ച സിനിമ ഇതാണ്; 'മേജർ' നായകൻ അദിവി ശേഷ്

Adivi Sesh talks about his upcoming movie Major | ഭീഷ്മപർവ്വത്തിൽ' മമ്മൂക്കയുടേത് ഉഗ്രൻ പെർഫോമൻസ് എന്നും അദിവി ശേഷ്

അദിവി ശേഷ്

അദിവി ശേഷ്

  • Last Updated :
  • Share this:
    2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ (Major Sandeep Unnikrishnan) ജീവിത കഥ പറയുന്ന ചിത്രം 'മേജർ' (Major) ജൂൺ മൂന്നിന് തിയെറ്ററിലെത്തും. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അദിവി ശേഷാണ്​ Adivi Sesh) സന്ദീപ്​ ഉണ്ണികൃഷ്ണനായി വേഷമിടുക. നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്‍റര്‍ടെയ്ന്‍മെന്‍റ്​സും സോണി പിക്‌ചേഴ്‌സ് ഇന്‍റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.

    ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമാണ് ചിത്രമെത്തുക. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    എന്റെ ഏറ്റവും മികച്ച സിനിമ ഇതാണ് - അദിവി ശേഷ്

    മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെന്ന് അദിവി പറയുന്നു. സന്ദീപ് ഉണ്ണികൃഷ്ണൻ വലത് കൈ വശമുള്ള ആളാണ്. ഞാനാകട്ടെ ഇടത് കയ്യും. അവിടെ മുതൽ എല്ലാ കാര്യങ്ങളിലും മാറ്റം കൊണ്ടുവരേണ്ടി വന്നു. ഞങ്ങളുടെ രണ്ടുപേരുടെയും ചിരി പോലും വ്യത്യസ്തമായിരുന്നു. അതെല്ലാം മാറ്റിയെടുത്തു.

    കഥാപാത്രത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചട്ടുണ്ട്. സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വലിയ ഇൻസ്പിരേഷനാണ്. മുംബൈ ഭീകരാക്രമണം നടന്ന സമയത്ത് ടിവിയിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫോട്ടോ കണ്ടിരുന്നു. ഇന്ത്യക്കാർ ഇപ്പോഴും അദ്ദേഹത്തെ ബഹുമാനത്തോടെ കാണുന്നു. എല്ലാ വർഷവും ആളുകൾ അദ്ദേഹത്തെ ഓർക്കുന്നു, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ ഓർത്ത് എത്രമാത്രം ധീരനാണ് അദ്ദേഹമെന്ന് പറയുന്നു. പക്ഷെ അവസാന നിമിഷങ്ങളിൽ മാത്രമല്ല, ഏറ്റവും മനോഹരമായ ജീവിതമായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്റേത്.
    അതുകൊണ്ടാണ് ഈ കഥ പറയണമെന്ന് ആഗ്രഹിച്ചത്.

    ജീവിതത്തിൽ എല്ലാകാലത്തും മറ്റുള്ളവർക്കാണ് സന്ദീപ് ഉണ്ണികൃഷ്ണൻ പ്രാധാന്യം കല്പിച്ചത്. ആരെയും വെറുക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും അദിവി പറഞ്ഞു.

    സിനിമയ്ക്ക് യാതൊരു പ്രോപഗണ്ടയും ഇല്ലെന്നും സിനിമയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രേവതി ആണെന്നും അദിവി അഭിപ്രായപ്പെട്ടു. സന്ദീപിന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. സിനിമയുടെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയപ്പോഴാണ് അദിവി ശേഷ് മനസ്സതുറന്നത്.

    മലയാള സിനിമയെ കുറിച്ചും അദിവി ധാരാളം സംസാരിച്ചു. അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 'കുമ്പളങ്ങി നൈറ്റ്സാണ്'. 'അയ്യപ്പനും കോശിയും' ഒരുപാട് ഇഷ്ടപ്പെട്ടു. 'ഭീഷ്മപർവ്വത്തിൽ' മമ്മൂക്കയുടേത് ഉഗ്രൻ പെർഫോമൻസ് ആണെന്നും അദ്ദേഹം പറഞ്ഞു.

    Summary: Adivi Sesh, who is playing Major Sandeep Unnikrishnan in the biopic 'Major' talks about the challenges he faced as an actor for this role. Sesh, during a press meet in Kochi,
    Published by:user_57
    First published: