63 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ ഹ്രസ്വ ചിത്രം പ്രേക്ഷക മുന്നിൽ
63 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ ഹ്രസ്വ ചിത്രം പ്രേക്ഷക മുന്നിൽ
Adoor Gopalakrishnan short movie Sukhanthyam to be screened in IDSFFK | പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠന കാലത്താണ് അടൂര്‍ ഗോപാലകൃഷ്ണന് ഇതിന് മുൻപൊരു ഹ്രസ്വചിത്രം സംവിധാനം ചെയ്തത്
തിരുവനന്തപുരം: 63 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പ്രേക്ഷക മുന്നിൽ എത്തുന്നു. അടൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'സുഖാന്ത്യം' ഈ വരുന്ന 12-ാമത് രാജ്യാന്തര രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ സ്പെഷ്യല്‍ സ്ക്രീനിംഗ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മൂന്നു ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ. സംഗീത ദത്ത ഒരുക്കിയ 'ബേര്‍ഡ് ഓഫ് ഡസ്ക്', മോണ്ട്രിയല് ചലച്ചിത്രകാരന് മാത്യു റോയിയുടെ 'ദി ഡിസ്പൊസെസ്സ്ഡ്' എന്നിവയാണ് മറ്റു ചിത്രങ്ങൾ.
സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന, ആത്മഹത്യാചിന്തയുമായി ജീവിക്കുന്ന ആളുകളെക്കുറിച്ചാണ് അടൂരിന്റെ 'സുഖാന്ത്യം' പറയുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മുകേഷ്, പദ്മപ്രിയ, അലന്‍സിയര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. തകരുന്ന കുടുംബബന്ധങ്ങളെക്കുറിച്ചും, കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുന്നുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠന കാലത്താണ് അടൂര്‍ ഗോപാലകൃഷ്ണന് ഇതിന് മുൻപൊരു ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.
വിഖ്യാത ബംഗാളി സംവിധായകന് ഋതുപര്‍ണോഘോഷിന്റെ ജീവിതത്തെ ആസ്പദമാക്കി മുന്‍കാല സഹപ്രവര്‍ത്തക സംഗീത ദത്ത സംവിധാനം ചെയ്ത 'ബേര്‍ഡ്സ് ഓഫ് ഡസ്ക്'. സിനിമകളുടെ പ്രമേയം കൊണ്ടും വ്യക്തിജീവിതം കൊണ്ടും ആരാധകരെ സ്വാധീനിച്ചിട്ടുള്ള ഘോഷിന്റെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഡോക്യൂമെന്ററി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.
കാര്‍ഷികമേഖലയിലെ തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങള്‍ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന സ്വിസ് കനേഡിയന്‍ ചിത്രമാണ് 'ദി ഡിസ്പൊസെസ്സ്ഡ്'. വ്യവസായവത്ക്കരണം കാര്‍ഷികമേഖലയില്‍ ആഗോളതലത്തില്‍ ഉണ്ടാക്കിയ ആഘാതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.
'ബേര്‍ഡ് ഓഫ് ഡസ്ക്' ജൂണ്‍ 22ന് വൈകിട്ട് 6ന് തിരുവനന്തപുരം കൈരളി തീയറ്ററിലും 'ദി ഡിസ്പൊസെസ്സ്ഡ്' 23ന് രാവിലെ 9.30ന് ശ്രീ തീയറ്ററിലും 'സുഖാന്ത്യം' 24ന് വൈകിട്ട് 6ന് ശ്രീ തീയറ്ററിലും പ്രദര്‍ശിപ്പിക്കും. കൈരളി തീയറ്ററിലെ ഡെലിഗേറ്റ് ഹെല്‍പ്പ് ഡെസ്കിലൂടെ നേരിട്ടും www.idsffk.in എന്ന വെബ്സൈറ്റിലൂടെയും മേളയ്ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജൂൺ 21 മുതൽ 26 വരെയാണ് മേള.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.