• HOME
  • »
  • NEWS
  • »
  • film
  • »
  • National Film Awards | ചലച്ചിത്ര പുരസ്ക്കാരം ദേശീയതലത്തിൽ ക്രൂര വിനോദം: അടൂർ ഗോപാലകൃഷ്ണൻ

National Film Awards | ചലച്ചിത്ര പുരസ്ക്കാരം ദേശീയതലത്തിൽ ക്രൂര വിനോദം: അടൂർ ഗോപാലകൃഷ്ണൻ

ജൂറിയിലുള്ളവർ ബോളിവുഡ് ആരാധകരാണ്. സിനിമ കാണാത്തവരും കണ്ടാൽ മനസ്സിലാകാത്തവരുമാണ് പുരസ്‌കാരം നിർണ്ണയിക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

  • Share this:
    ദേശീയ തലത്തിൽ ചലച്ചിത്ര പുരസ്‌കാരങ്ങൾ (film awards) ക്രൂര വിനോദമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ (Adoor Gopalakrishnan). ആരൊക്കെയോ ജൂറി ചെയർമാൻ ആവുന്നു, ആർക്കെല്ലാമോ പുരസ്‌കാരം കൊടുക്കുന്നു. ആർക്കുമറിയാത്ത അജ്ഞാതരായ ജൂറിയാണ് ഈ വികൃതി കാട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ജോൺ എബ്രഹാം പുരസ്‌കാര വിതരണവും ‘ചെലവൂർ വേണു കല: ജീവിതം’ ഡോക്യുമെന്ററി പ്രദർശനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ഇതെല്ലാം എന്തുകൊണ്ടാണെന്ന് ചോദിക്കരുത്. അതെന്താണെന്ന് എല്ലാവർക്കുമറിയാം. ഇക്കാര്യങ്ങളൊക്കെ 'അന്യായമാണെന്നും' അടൂർ അഭിപ്രായപ്പെട്ടു. ജൂറിയിലുള്ളവർ ബോളിവുഡ് ആരാധകരാണ്. സിനിമ കാണാത്തവരും കണ്ടാൽ മനസ്സിലാകാത്തവരുമാണ് പുരസ്‌കാരം കൊടുക്കുന്നതെന്നും, ഇതെല്ലാം തന്റെ ആത്മഗതമാണെന്നും അടൂർ.

    ഇതിനു മുൻപും അദ്ദേഹം ദേശീയ പുരസ്‌കാര ജൂറിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 2016 ലായിരുന്നു അത്. ആ വർഷത്തെ ദേശീയ പുരസ്‌കാരങ്ങൾക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറിയുടെ തലവനാവുത് സിനിമയിലെ ആധുനിക പ്രവണതകൾ പരിചയമുള്ള ഒരു പ്രമുഖ ചലച്ചിത്രകാരൻ ആണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

    "2015-ലെ ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രത്തിനും മികച്ച സംവിധായകനും ഉൾപ്പെടെയുള്ള എല്ലാ പ്രധാന പുരസ്കാരങ്ങളും വാണിജ്യ സിനിമകളിലേക്ക് പോയി. അവ ഏർപ്പെടുത്തിയതിന്റെ ഉദ്ദേശ്യത്തെ തന്നെ അട്ടിമറിച്ചു,” അദ്ദേഹം പറഞ്ഞു.

    ജൂറി നിയമനത്തിലാണ് പ്രശ്‌നമെന്ന് അടൂർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

    Summary: Filmmaker Adoor Gopalakrishnan expressed displeasure in the national film awards jury. He calls them 'bollywood fans', who might not have watched the films chosen for awards
    Published by:user_57
    First published: