• HOME
  • »
  • NEWS
  • »
  • film
  • »
  • Adoor Gopalakrishnan | മോഹൻലാലിനേ നായകനാക്കി എന്തുകൊണ്ട് സിനിമയെടുത്തില്ല? അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

Adoor Gopalakrishnan | മോഹൻലാലിനേ നായകനാക്കി എന്തുകൊണ്ട് സിനിമയെടുത്തില്ല? അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

സ്വയംവരം അൻപതാം വാർഷികാഘോഷത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകി അടൂർ

  • Share this:

അടൂർ ഗോപാലകൃഷ്ണന്റെ (Adoor Gopalakrishnan) സ്വയംവരം (Swayamvaram) റിലീസ് ചെയ്തിട്ട് 50 വർഷങ്ങൾ. രാജ്യാന്തര പ്രശസ്തി നേടിയ മേളകളിൽ മലയാള സിനിമയെ എത്തിച്ച അടൂർ ചിത്രങ്ങളിൽ പക്ഷെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായില്ല. സ്വയംവരം അൻപതാം വാർഷികാഘോഷത്തിൽ ആ ചോദ്യമുയർന്നതും അടൂർ മറുപടി നൽകി. ‘താരങ്ങളെ നോക്കിയല്ല സിനിമയെടുക്കുന്നത്‌, കഥാപാത്രങ്ങളെവച്ചാണ്‌, അതാണ്‌ മതിലുകൾ സിനിമ’
എന്ന് അടൂർ.

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സംവിധാന ചിത്രമായ സ്വയംവരത്തിന്റെ സുവർണ ജൂബിലി ആഘോഷം പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടക്കവെയാണ് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, നാലു പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയ ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.

Also read: ഇനി IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തലസ്ഥാനത്ത്

ഉച്ചയ്ക്ക് ശേഷം സ്വയംവരം പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സ്വയംവരം 1972 നവംബർ 24 നാണ് പുറത്തിറങ്ങിയത്. അത് യുവാക്കളുടെയും വിദ്യാസമ്പന്നരുടെയും അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തെ ചിത്രീകരിച്ചു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന അവാർഡായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാള ചലച്ചിത്രകാരനാണ് അടൂർ.

ചടങ്ങിൽ പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി എ. ചന്ദ്രശേഖറും ഗിരീഷ്‌ ബാലകൃഷ്‌ണനും ചേർന്ന്‌ തയ്യാറാക്കിയ ‘സ്വയംവരം –- അടൂരിന്റെയും അനുവാചകരുടെയും’, ജോൺ സാമുവൽ രചിച്ച ‘സിനിമയുടെ ശരീരം’ എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രമായ സ്വയംവരത്തിലെ നായികാ നായകന്മാർ മധു (വിശ്വം), ശാരദ (സീത) എന്നിവരായിരുന്നു. അക്കാലത്തെ രണ്ട് മുഖ്യധാരാ താരങ്ങൾ ആയിരിക്കെയാണ് ഇവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഒരു ക്ലാസിക് ആണ് ഈ ചിത്രം.

ചിത്രത്തിന്റെ സുവർണ്ണ ജൂബിലി പ്രമാണിച്ച് സംവിധായകൻ മധു ഇറവങ്കര ഒരു ഡോക്യുമെന്ററി നിർമ്മിച്ചു. സംവിധായകന്റെ സിനിമാ യാത്രയും സ്വയംവരം എന്ന സിനിമയുമാണ് ഇതിവൃത്തം.

Summary: The 50th anniversary of Adoor Gopalakrishnan’s masterpiece Swayamvaram has come. The filmmaker responded to a query on why he never created a movie with Mohanlal during a celebration of the film. Mammootty appeared in lead roles in most of his movies and even went on to win accolades and awards. Swayamvaram starred Madhu and Sharada

Published by:user_57
First published: