• HOME
  • »
  • NEWS
  • »
  • film
  • »
  • Adrishyam | നരെയ്ൻ, ജോജു, ഷറഫുദീൻ ചിത്രം 'അദൃശ്യം' നവംബർ 18ന്; സസ്പെൻസ് തീർത്ത് ട്രെയ്‌ലർ

Adrishyam | നരെയ്ൻ, ജോജു, ഷറഫുദീൻ ചിത്രം 'അദൃശ്യം' നവംബർ 18ന്; സസ്പെൻസ് തീർത്ത് ട്രെയ്‌ലർ

ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ അന്വേഷണ കഥയെന്നു തോന്നിക്കും വിധത്തിൽ സസ്പെൻസ് ത്രില്ലറായാണ് സിനിമ എത്തുന്നത്

  • Share this:
പ്രേക്ഷകരിൽ ദുരൂഹതകളുടെ ചുരുൾ തീർത്ത് 'അദൃശ്യം' (Adrishyam) സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ അന്വേഷണ കഥയെന്നു തോന്നിക്കും വിധത്തിൽ സസ്പെൻസ് ത്രില്ലറായാണ് സിനിമ എത്തുന്നത്. നവംബർ 18 ആണ് റിലീസ് തിയതി.

ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം നവംബർ 18ന് പുറത്തിറങ്ങും. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവർ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിൻ്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു.

രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സൻ്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ. - ആതിര ദില്‍ജിത്ത്.



Also read: ആമിര്‍ ഖാന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നു; കുടുംബത്തോടൊപ്പം കഴിയാനെന്ന് താരം

സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ (Aamir Khan). ചാമ്പ്യന്‍സ് (Champions) എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ നായകനായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും, അഭിനയിക്കുന്നതിനു പകരം അദ്ദേഹം ചിത്രം നിര്‍മ്മിക്കുമെന്നായിരുന്നു (producing) പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വച്ചാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. കുറച്ചുകാലം തന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണെന്നും അതിനാല്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

"ഒരു നടനെന്ന നിലയില്‍ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, എന്റെ ജീവിതത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ചാമ്പ്യന്‍സ് എന്ന സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. എന്നാല്‍, അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് എനിക്ക് ആഗ്രഹം," ആമിര്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇതാദ്യമായാണ് ആമിര്‍ ഖാന്‍ ഇത്തരത്തിൽ ഇടവേള എടുക്കുന്നത്.

Summary: The movie Adrishyam will debut on November 18. The producers have released a terrifying trailer. Lead parts are played by Joju George, Sharafudeen, and Narain
Published by:user_57
First published: