• HOME
  • »
  • NEWS
  • »
  • film
  • »
  • Adrishyam | ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ധീന്‍; ബിഗ് ബജറ്റ് ചിത്രം 'അദൃശ്യം' റിലീസ് തിയതി പ്രഖ്യാപിച്ചു

Adrishyam | ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ധീന്‍; ബിഗ് ബജറ്റ് ചിത്രം 'അദൃശ്യം' റിലീസ് തിയതി പ്രഖ്യാപിച്ചു

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍

അദൃശ്യം

അദൃശ്യം

  • Share this:
മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ 'അദൃശ്യം' എന്ന ബിഗ് ബഡ്ജറ്റ് ചിത്രം നവംബറില്‍ റിലീസ് അനൗണ്‍സ് ചെയ്തുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴില്‍ 'യുക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്.

രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

Also read: Thangalaan | വിക്രം ചിത്രത്തിൽ മലയാളി നായികമാർ; പാ രഞ്ജിത്തിന്റെ 'തങ്കലാനിൽ' പാർവതി, മാളവിക

ചിയാൻ വിക്രമിന്റെ (Chiyaan Vikram) പുതിയ ചിത്രത്തിന് 'തങ്കലാൻ' എന്ന് പേരിട്ടു. പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പാർവതിയും മാളവിക മോഹനനും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകനായി ചിയാൻ വിക്രം അഭിനയിക്കുന്നു. പശുപതി, ഹരി കൃഷ്ണൻ, അൻബു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്.

എ. കിഷോർ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. തമിഴ് പ്രഭ ഈ ചിത്രത്തിന്റെ സഹ രചയിതാവാണ്. കലാവിഭാഗം കൈകാര്യം ചെയ്യുന്നത് എസ്.എസ്. മൂർത്തി. ആർ.കെ. സെൽവ (എഡിറ്റിംഗ്), സ്റ്റണർ സാം (സ്റ്റണ്ട്സ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

കോളാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുക. ഒരു ആക്ഷൻ എന്റർടെയ്‌നറായി രൂപകല്പന ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീൻ കെ.ഇ. ജ്ഞാനവേൽ രാജയും പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസുമായി ചേർന്ന് വമ്പൻ ബജറ്റിലാണ്.

Summary: Adrishyam movie starring Joju George Narain and Sharafudeen has been given a release date in November, 2022
Published by:user_57
First published: