നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Adrishyam teaser | മലയാളം, തമിഴ് ഭാഷകളിലായി ഒരു ത്രില്ലർ; 'അദൃശ്യം' സിനിമയുടെ ടീസർ

  Adrishyam teaser | മലയാളം, തമിഴ് ഭാഷകളിലായി ഒരു ത്രില്ലർ; 'അദൃശ്യം' സിനിമയുടെ ടീസർ

  ആരാണ് ഹീറോ, ആരാണ് വില്ലന്‍ എന്ന് സൂചന നല്‍കാതെയാണ് ടീസര്‍ എത്തിയിരിക്കുന്നത്

  'അദൃശ്യം' ടീസർ

  'അദൃശ്യം' ടീസർ

  • Share this:
   മലയാളം, തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം (Adrishyam) എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ത്രസിപ്പിക്കുന്ന ത്രില്ലറായിരിക്കും ചിത്രം എന്ന സൂചനയാണ് ടീസര്‍ തരുന്നത്.

   ചിത്രത്തില്‍ ആരാണ് ഹീറോ, ആരാണ് വില്ലന്‍ എന്ന് സൂചന നല്‍കാതെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

   നവാഗതനായ സാക് ഹാരിസാണ് സംവിധാനം. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍. ഫിലിം ഹൗസ്, എ.എ.എ.ആര്‍. പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

   ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.

   ഒരു ദ്വിഭാഷ ചിത്രം എന്ന നിലയിൽ ഒരുക്കിയ ചിത്രമല്ല ഇതെന്നും, രണ്ട് ഭാഷയിലും പറയാന്‍ പറ്റിയ കഥയായതുകൊണ്ടാണ് ഒരേസമയം തന്നെ രണ്ട് ഭാഷകളിലും വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ച് ചിത്രം എടുത്തതെന്നും സംവിധായകന്‍ സാക് ഹാരിസ് പറഞ്ഞു.

   തമിഴില്‍ 'യുക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്.

   രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.   Also read: കേരളത്തില്‍ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി ജോജു ജോര്‍ജ്

   മറ്റൊരു ആഡംബര വാഹനം കൂടി ഗ്യാരേജിലെത്തിച്ചിരിക്കുകയാണ് ജോജു. സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ജോജു സ്വന്തമാക്കിയിരിക്കുന്നത്. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യത്തെ കാറാണിത്. നേരത്തെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ജോജു വാങ്ങിച്ചിരുന്നു. മക്കള്‍ക്കൊപ്പം ഭാര്യ ആബയാണ് വാഹനം ഏറ്റുവാങ്ങിയത്.

   ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. 2018ല്‍ ജോസഫ് സിനിമയുടെ വിജയം ജോജു ആഘോഷിച്ചത് ഒരു മിനി കൂപ്പര്‍ വാങ്ങിയാണ്.

   മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. 1998 സിസി എന്‍ജിന്‍ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.1 സെക്കന്റ് മാത്രം മതി.
   Published by:user_57
   First published:
   )}