പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മോഹൻലാലും ഗുരുവായൂരിൽ

ഗുരുവായൂരിലെത്തിയ കാര്യം ട്വിറ്ററിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. മുണ്ടുടുത്ത് ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിൽക്കുന്ന ചിത്രവും താരം പങ്കവെച്ചിട്ടുണ്ട്.

news18
Updated: June 9, 2019, 3:32 PM IST
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മോഹൻലാലും ഗുരുവായൂരിൽ
mohanlal
  • News18
  • Last Updated: June 9, 2019, 3:32 PM IST
  • Share this:
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂരിൽ വന്ന് അനുഗ്രഹം വാങ്ങിപ്പോയതിന് പിന്നാലെ നടൻ മോഹൻ ലാലും ഗുരുവായൂരിലെത്തി.

ഗുരുവായൂരിലെത്തിയ കാര്യം ട്വിറ്ററിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. മുണ്ടുടുത്ത് ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിൽക്കുന്ന ചിത്രവും താരം പങ്കവെച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിൽ എത്തിയത്. ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് മോദി തുലാഭാര നേർച്ച നടത്തി. 112 കിലോ താമരപ്പൂക്കള്‍ കൊണ്ടാണ് മോദി തുലാഭാരം നടത്തിയത്.

ഇത് രണ്ടാം തവണയായിരുന്നു മോദി ഗുരുവായൂരിലെത്തിയത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി ഗുരുവായൂരിൽ എത്തിയിരുന്നു. ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയാണ് പ്രാർഥിച്ചതെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.

First published: June 9, 2019, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading