നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mission Konkan| ഒടിയനു ശേഷം പുതിയ ബോളിവുഡ് ചിത്രവുമായി വി.എ ശ്രീകുമാര്‍

  Mission Konkan| ഒടിയനു ശേഷം പുതിയ ബോളിവുഡ് ചിത്രവുമായി വി.എ ശ്രീകുമാര്‍

  'മിഷൻ കൊങ്കൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരേസമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും സിനിമയാകുന്നു

  Mission Konkan

  Mission Konkan

  • Share this:
   മോഹൻലാൽ നായകനായ 'ഒടിയൻ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വി.എ ശ്രീകുമാറിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു. 'മിഷൻ കൊങ്കൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും സിനിമയാകുന്നു.

   മാപ്പിള ഖലാസികളുടെ സാഹസിക ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും.

   'ഫ്രാന്‍സിസ് ഇട്ടിക്കോര','സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി', 'മാമ ആഫ്രിക്ക' എന്നീ നോവലുകളുടെ രചയിതാവും റയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

   ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട് എന്നിവടങ്ങളിലായി ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്. എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
   Published by:user_49
   First published:
   )}