ഇന്റർഫേസ് /വാർത്ത /Film / khaali Peeli Teaser| ആലിയയ്ക്ക് പിന്നാലെ അനന്യയും; കാലി പീലി ടീസറിനും ഡിസ് ലൈക്ക് പെരുമഴ

khaali Peeli Teaser| ആലിയയ്ക്ക് പിന്നാലെ അനന്യയും; കാലി പീലി ടീസറിനും ഡിസ് ലൈക്ക് പെരുമഴ

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്റ്റാർ കിഡ്സിനെതിരെയുള്ള അമർഷമാണ് ഡിസ് ലൈക്കായി പ്രവഹിക്കുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്റ്റാർ കിഡ്സിനെതിരെയുള്ള അമർഷമാണ് ഡിസ് ലൈക്കായി പ്രവഹിക്കുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്റ്റാർ കിഡ്സിനെതിരെയുള്ള അമർഷമാണ് ഡിസ് ലൈക്കായി പ്രവഹിക്കുന്നത്.

  • Share this:

ആലിയ ഭട്ടിന്റെ സഡക് 2 ട്രെയിലറിനെതിരെ നടന്ന ഡിസ് ലൈക്ക് ആക്രമണത്തിന് പിന്നാലെ അനന്യ പാണ്ഡേ-ഇഷാൻ ഖട്ടർ ചിത്രം കാലി പീലിയുടെ ടീസറിനെതിരേയും ഡിസ് ലൈക്ക് പ്രവാഹം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് ഇതിനകം നിരവധി ഡിസ് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്റ്റാർ കിഡ്സിനെതിരെയുള്ള അമർഷമാണ് ഡിസ് ലൈക്കായി പ്രവഹിക്കുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം.

ഇതേ തുടർന്ന്, കരൺ ജോഹർ, സൊനാക്ഷി സിൻഹ, ആലിയ ഭട്ട്, മഹേഷ് ഭട്ട്, സോനം കപൂർ എന്നിവർക്കെതിരെ കടുത്ത അമർഷവും രോഷവുമാണ് ഉടലെടുത്തത്. ആലിയ ഭട്ടിനെ നായികയാക്കി പിതാവ് മഹേഷ് ഭട്ട് ഒരുക്കിയ സഡക് 2 ന്റെ ട്രെയിലർ യുട്യൂബിൽ ഏറ്റവും കൂടുതൽ ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ വീഡിയോ എന്ന റെക്കോർഡും നേടി.

ടീസർ കാണാൻ പോലും നിൽക്കാതെയാണ് ഭൂരിഭാഗം പേരും ഡിസ് ലൈക്ക് ചെയ്യുന്നത്. സ്റ്റാർ കിഡ്സിന്റെ ചിത്രങ്ങൾ ബഹിഷ്കരിക്കണമെന്ന പ്രചരണവും നടക്കുന്നുണ്ട്. കാലി പീലി ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് ഡിസ് ലൈക്ക് ചെയ്തത്.

' isDesktop="true" id="279271" youtubeid="1RwQlgS4zQI" category="film">

വിജയ് ദേവരകൊണ്ട നായകനായ ടാക്സി ഡ്രൈവറിന്റെ ബോളിവുഡ് റീമേക്കാണ് കാലി പീലി. വിജയ് നായകനായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീർ സിങ് ബോളിവുഡിൽ സൂപ്പർഹിറ്റായിരുന്നു. ഷാഹിദ് കപൂറായിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ പുതിയ സാഹചര്യത്തിൽ കാലി പീലി ബോളിവുഡ് പ്രേക്ഷകർ സ്വീകരിക്കുമോ എന്നാണ് ഇനി കാണേണ്ടത്.

First published:

Tags: Alia Bhatt, Ananya Panday, Nepotism