സൊനാക്ഷി സിൻഹയെ 'അറസ്റ്റ് ചെയ്ത' വാർത്തയുടെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തി രംഗത്ത്. #AsliSonaArrested എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആവുന്നതോടു കൂടിയാണ് സോനാക്ഷി സിൻഹക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധക വൃന്ദം ഇളകുന്നത്. ഒപ്പം കയ്യിൽ വിലങ്ങുമായി താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടു കൂടി കാര്യങ്ങൾ കൈവിട്ട അവസ്ഥയായി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്ക് പിന്നിൽ കൈകൾ കൂട്ടിക്കെട്ടി വിലങ്ങു വയ്ക്കപ്പെട്ട നിലയിലാണ് സൊനാക്ഷിയെ കണ്ടത്. "നിങ്ങൾക്ക് എന്നെ ഇങ്ങനെ അറസ്റ്റ് ചെയ്യാൻ ആവില്ല. ഞാൻ ആരാണെന്നു അറിയാമോ? ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്നെ എങ്ങനെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യാൻ ആവും," എന്ന് മുറവിളി കൂട്ടുന്ന സൊനാക്ഷിയാണ് വിഡിയോയിൽ.
താരം ഭാഗമാവുന്ന പുതിയ മേക്കപ്പ് ബ്രാൻഡിന്റെ പ്രചരണാർത്ഥം ചെയ്ത പി.ആർ. വീഡിയോ ആണ് ഇത് എന്ന് സൊനാക്ഷി ഇൻസ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. വീഡിയോ ഷെയർ ചെയ്തു കൊണ്ട് സൊനാക്ഷി ഇങ്ങനെ കുറിച്ചു "അതെ, ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. എന്തുകൊണ്ടെന്ന് നിങ്ങൾ തന്നെ ചോദിക്കൂ. ഇത്രയും നന്നായി കാണപ്പെടുക എന്നത് ഒരു കുറ്റകൃത്യം ആണ്." ക്യാമറ റെഡി മേക്ക്അപ് എന്നാണ് ഈ പുതിയ കോസ്മെറ്റിക് ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് പറയുന്നത്. അതായത് എപ്പോഴും, എവിടെയും ക്യാമറക്കായി പോസ് ചെയ്യാൻ തയ്യാറാവാം എന്നാണ് വാദം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.