ബോളിവുഡ് താരം കങ്കണ റണൗട്ടും ശിവസേന നേതാവ് സഞ്ജയ് റാവത്തും തമ്മിലുള്ള വാക്പോരാട്ടത്തിനു പിന്നാലെ നടി കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ പ്രഖ്യാപിച്ചു. ഇരുവരും തമ്മിലുള്ള വാക്പോരാട്ടങ്ങൾക്ക് ശേഷമുള്ള ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് നടിക്ക് സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
കങ്കണ റണൗട്ടിന് വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സിഎൻഎൻ - ന്യൂസ് 18നോട് പറഞ്ഞു. കേന്ദ്ര സുരക്ഷയെന്നാൽ കേന്ദ്ര സൈനിക സേനയുടെ സുരക്ഷയെന്നാണ് അർത്ഥമാക്കുന്നത്. CRPF, CISF, ITBP എന്നിവ ഇപ്പോൾ വിഐപി സുരക്ഷ ചുമതലയിലാണ്. വൈ പ്ലസ് സുരക്ഷ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കങ്കണയുടെ ഭവനത്തിൽ മുഴുവൻ സമയവും ഒരു ഗാർഡും യാത്ര ചെയ്യുന്ന സമയത്ത് ഒരു ഗാർഡും എന്നതാണ്. "ഓരോ ഷിഫ്റ്റിലും ഓരോരുത്തരെ ആയിരിക്കും. ആകെ 11 പേരെ ചുമതലയ്ക്കായി നിയോഗിക്കേണ്ടി വരും. അവർ യാത്ര ചെയ്യുന്ന സമയത്ത് കുറഞ്ഞത് രണ്ടു പേരെങ്കിലും അവരെ അനുഗമിക്കണം" - ഒരു സിആർപിഎഫ് ഓഫീസർ വ്യക്തമാക്കി.
ये प्रमाण है की अब किसी देशभक्त आवाज़ को कोई फ़ासीवादी नहीं कुचल सकेगा,मैं @AmitShah जी की आभारी हूँ वो चाहते तो हालातों के चलते मुझे कुछ दिन बाद मुंबई जाने की सलाह देते मगर उन्होंने भारत की एक बेटी के वचनों का मान रखा, हमारे स्वाभिमान और आत्मसम्मान की लाज रखी, जय हिंद 🙏
https://t.co/VSbZMG66LTആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത കങ്കണ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നന്ദി പറയുകയും ചെയ്തു. സെപ്തംബർ ഒമ്പതിന് മണാലിയിൽ നിന്ന് മുംബൈയിലേക്ക് പോകുമെന്ന് കങ്കണ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
ബോളിവുഡിലെ വൻകിടക്കാർക്കും മുംബൈ പൊലീസിനും ശിവസേന നേതാക്കൾക്കും എതിരായി സംസാരിക്കുന്നതിനാൽ മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കങ്കണയുടെ പിതാവ് സുരക്ഷ ആവശ്യപ്പെട്ട് ഹിമാചൽ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.
संजय जी मुझे अभिव्यक्ति की पूरी आज़ादी हैകങ്കണയുടെ സുരക്ഷാകാര്യത്തിൽ സംസ്ഥാനസർക്കാരിനും ഉത്കണ്ഠയുണ്ടെന്ന് ഹിമാചൽ പ്രദേശ് മുഖ്യന്ത്രി ജയ് റാം താക്കൂർ പറഞ്ഞു. 'ഹിമാചൽ പ്രദേശിന്റെ മകളായ കങ്കണ ഒരു സെലിബ്രിറ്റി കൂടിയാണ്. അവൾക്ക് സുരക്ഷ നൽകുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനുള്ള നടപടികൾ സ്വീകരിക്കാൻ ഡിജിപി സഞ്ജയ് കുന്ദുവിന് നിർദ്ദേശം നൽകിയിട്ടുണ്ട്' - മുഖ്യമന്ത്രി പറഞ്ഞു.
കങ്കണയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് സഹോദരി ശനിയാഴ്ച വിളിച്ചതായും സുരക്ഷ ആവശ്യപ്പെട്ട് പിതാവ് ഔദ്യോഗികമായി പൊലീസിന് കത്തെഴുതിയതായും മുഖ്യമന്ത്രി പറഞ്ഞു. സെപ്തംബർ ഒമ്പതിന് താരം മുംബൈയിലേക്ക് പോകുന്ന സാഹചര്യത്തിൽ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താൻ കഴിയുമെന്ന കാര്യം ചർച്ച ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.