മരിക്കാൻ താൽപ്പര്യമുള്ള നായകന്മാർ കടന്നു വരൂ; പോസ്റ്റുമായി അഹാന കൃഷ്ണ

Ahaana Krishna has a funny take on the fate of her on-screen heroes | താൻ മരണത്തിന്റെ ദേവതയാണെന്നുള്ള കമന്റും അഹാനയുടെ വീഡിയോയിലുണ്ട്

News18 Malayalam | news18-malayalam
Updated: July 4, 2020, 5:44 PM IST
മരിക്കാൻ താൽപ്പര്യമുള്ള നായകന്മാർ കടന്നു വരൂ; പോസ്റ്റുമായി അഹാന കൃഷ്ണ
Ahaana Krishna
  • Share this:
മരിക്കാൻ താൽപ്പര്യമുള്ള നായകന്മാർ കടന്നു വരൂ. അഹാന കൃഷ്ണ ക്ഷണിക്കുകയാണ്. പുതിയ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് അഹാനയുടെ ക്ഷണം. കാര്യമെന്താണെന്നു മനസ്സിലായോ? അതും അഹാന തന്നെ വിശദീകരിക്കും.

ആദ്യ ചിത്രം 'ഞാൻ സ്റ്റീവ് ലോപ്പസ്'. അഞ്ജലി എന്നാണ് അഹാന ചെയ്ത കഥാപാത്രത്തിന്റെ പേര്. ഇതിൽ നായകനായ സ്റ്റീവ് ലോപസ് എന്ന ഫർഹാൻ ഫാസിൽ കഥാപാത്രം സിനിമയിൽ വെട്ടേറ്റു മരിക്കുകയാണ്.

അത് കഴിഞ്ഞു പുറത്തിറങ്ങിയ 'പതിനെട്ടാം പടി'യിൽ പുതുമുഖം ചന്തുനാഥ് ആണ് അഹാനയുടെ ഹീറോ ജോയ്. സ്കൂൾ അധ്യാപകനായ ജോയ് കുട്ടികൾ ഒരുക്കിയ കെണിയിൽ പെട്ട് ഒരു സ്റ്റേജ് ഷോയ്ക്കിടെ നായിക ആനിയുടെ കണ്മുന്നിൽ കൊലചെയ്യപ്പെടുന്നു.

പിന്നെ ടൊവിനോ തോമസിന്റെ നായികയായി ലൂക്കയിൽ. മരണത്തോടടുക്കുന്ന ലൂക്കയെ വേദനയില്ലാത്ത മരണത്തിലേക്ക് പറഞ്ഞുവിടുകയാണ് കാമുകിയായ നിഹാരിക. ശേഷം നിഹാരികയുടെ മരണവും പിന്നാലെയെത്തുന്നു.
താൻ മരണത്തിന്റെ ദേവതയാണെന്നുള്ള കമന്റും അഹാനയുടെ വീഡിയോയിലുണ്ട്. ഇനി ബാക്കിയുള്ളത് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലെ നായകനാണ്. രണ്ടാം ഭാഗം ഇറങ്ങിയാൽ അവിടെയും ഒരു തീരുമാനമാകുമെന്നും വീഡിയോയിൽ രസകരമായ കമന്റ് ഉണ്ട്.
First published: July 4, 2020, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading