• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല, എല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കിൽ'; ഓർമ്മകളിൽ മുങ്ങി അഹാന കൃഷ്ണ

Ahaana Krishna remembers dear friend in an Instagram post | അഹാന തന്റെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ കുറിക്കുന്നു

news18-malayalam
Updated: September 7, 2019, 5:18 PM IST
'നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല, എല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കിൽ'; ഓർമ്മകളിൽ മുങ്ങി അഹാന കൃഷ്ണ
ഓർമ്മ മരത്തിനരികെ അഹാന
 • Share this:
ഒരിക്കൽക്കൂടി ആ കലാലയ ക്യാമ്പസ്സിൽ കയറിയപ്പോൾ അഹാനയുടെ മനമിടറി. രണ്ടു വർഷം മുൻപ് വേർപിരിഞ്ഞു പോയ പ്രിയപ്പെട്ട ഒരാളുടെ ഓർമ്മ അതിനുള്ളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. ഹൃദയം കീറിമുറിക്കുന്ന തരത്തിലെ ആ ഓർമ്മകൾ അയവിറക്കുകയാണ് അഹാന കൃഷ്ണ.

'നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല, എല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കിൽ', അഹാന തന്റെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ കുറിക്കുന്നു. ഉറ്റവരെയും ഉടയവരെയും വിട്ടു പിരിയുമ്പോൾ അഹാനയുടെ കൂട്ടുകാരി അനുജ സൂസൻ പോളിന് പ്രായം 22 വയസ്സ്. അഹമ്മദാബാദ് എം.ഐ.സി.എ.യിലെ വിദ്യാർത്ഥിനിയായിരുന്നു അനുജ. 2017 സെപ്റ്റംബറിൽ ഫീൽഡ് ട്രിപ്പിനിടെ ഗോവയിലെ കണ്ടോലിൻ ബീച്ചിൽ മുങ്ങി മരിച്ച രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ അനുജയായിരുന്നു. View this post on Instagram
 

Every year around this time , a very weird feeling creeps inside me. 2 years since you left us , Anuja! . . Not a single day passes without thinking about you. How I still wish that it was all a bad dream. . . When I went to MICA , the first thing I wanted to see was the Tree your batch-mates planted in memory of you. Amongst the thousands of Trees in MICA , I had to find your tree. But I don't know what was it , that kept pulling me towards the Canteen and just told me from within that , that was where your tree was. Probably it was you who was telling me. . . I hope you're smiling , Angel! I wish I had known you more while you were around. I wish I had asked for a picture with you. This one here will perhaps be the only picture that I'll ever have with you. Miss you! To the most beautiful girl I've seen...Anuja Susan Paul.. 💖 In all our minds , you'll forever remain as the 22 year old , young , beautiful girl with the most enchanting smile and personality! 28.03.1995 - 07.09.2017 @anujasusanpaul 💖🌟


A post shared by Ahaana Krishna (@ahaana_krishna) on


ക്യാമ്പസിൽ അഹാനയുടെ പ്രിയ കൂട്ടുകാരിയുടെ ഓർമ്മയിൽ ഒരു മരം നട്ടിട്ടുണ്ട്. കാന്റീനിന് സമീപമുള്ള ആ മരം തേടിയുള്ള പോക്ക് കൂടിയായിരുന്നു അഹാനയ്ക്ക് ഈ യാത്ര. ഇന്നും അടുത്തുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുമ്പോൾ ഇഷ്ട കൂട്ടുകാരിക്ക് എന്നും അഹാനയുടെ മനസ്സിൽ പ്രായം 22 ആയിരിക്കും എന്ന വാക്കുകളോട് പോസ്റ്റ് അവസാനിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍