നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ahaana Krishna | ഇത് ഗിറ്റാറല്ല; പുതിയ വാദ്യോപകരണത്തിൽ സംഗീതം വായിച്ച് അഹാന

  Ahaana Krishna | ഇത് ഗിറ്റാറല്ല; പുതിയ വാദ്യോപകരണത്തിൽ സംഗീതം വായിച്ച് അഹാന

  Ahaana Krishna tries her hand in playing Ukulele | വിജയ് ചിത്രം 'മാസ്റ്ററിലെ' കുട്ടി സ്റ്റോറി ഗാനം പാടിയാണ് അഹാന വാദ്യോപകരണം വായിക്കുന്നത്

  അഹാന പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നും

  അഹാന പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നും

  • Share this:
   കയ്യിലെ വാദ്യോപകരണം വായിച്ച് വിജയ്‌യുടെ 'മാസ്റ്റർ' സിനിമയിലെ കുട്ടി സ്റ്റോറി ഗാനം പാടുകയാണ് അഹാന കൃഷ്ണ. അഹാനയുടെ കയ്യിലെ വാദ്യോപകരണം കണ്ട ആർക്കെങ്കിലും അതെന്താണെന്ന് മനസ്സിലായോ? പുതിയൊരു വിദ്യ അഭ്യസിക്കുന്നതിലെ സന്തോഷത്തിൽ കൂടിയാണ് അഹാന.

   അടുത്ത ചിത്രം 'നാൻസി റാണി'യുടെ തിരക്കുകളിലാണ് അഹാന ഇപ്പോൾ. അതിനു തൊട്ടു മുൻപ് ഷൈൻ ടോം ചാക്കോയും അഹാനയും വേഷമിട്ട 'അടി' പൂർത്തിയാക്കിയിരുന്നു.

   വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രമായിരുന്നു അത്.

   ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

   'നാൻസി റാണി' സിനിമയുടെ ഷൂട്ടിങ്ങിനായി കോട്ടയത്ത് ചിലവിടുന്ന നാളുകളിലാണ് അഹാന കോവിഡ് ടെസ്റ്റിന് വിധേയയായത്. കോവിഡ് ഫലം വന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അഹാന താൻ പോസിറ്റീവ് ആയി ടെസ്റ്റ് ചെയ്ത വിവരം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ ഈ ദിവസങ്ങളിൽ എല്ലാം അഹാന എന്തെങ്കിലുമെല്ലാം ചെയ്ത് സമയം ചിലവഴിച്ചു കൊണ്ടിരുന്നു.

   ന്യൂ ഇയറിന് പാർട്ടിക്ക് പോകാൻ പറ്റിയില്ലെങ്കിലും തന്റെ മനസ്സിൽ പാർട്ടി മൂഡ് ആണെന്ന് പറഞ്ഞ് കൊണ്ട് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ തിരുവനന്തപുരത്തെ അഹാനയുടെ വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറാനുള്ള ശ്രമവും നടത്തി.

   വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും നേരിടാതെ തന്നെ അഹാന കോവിഡ് കാലം പൂർത്തിയാക്കി നെഗറ്റീവ് ആയി മാറി.

   ശേഷം കുറച്ചു നാൾ വീട്ടിൽ കുടുംബത്തോടൊപ്പം സമയം ചിലവിടുകയും ചെയ്തു.

   ഇപ്പോൾ അഹാനയുടെ കയ്യിലിരിക്കുന്ന വാദ്യോപകരണം ഗിറ്റാർ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും. പക്ഷെ അല്ല. ഇതിന്റെ പേരാണ് 'യൂകുളേലെ'. (വീഡിയോ ചുവടെ)
   സിനിമാ സംഗീതത്തിൽ വരെ അതിന്റേതായ സ്ഥാനം ഉള്ള വാദ്യോപകരണമാണ് 'യൂകുളേലെ'. വളരെയടുത്താണ് 'യൂകുളേലെ' സിനിമകളിൽ എത്തിത്തുടങ്ങിയത്. ഈ ഉപകരണം പൊച്ചുഗീസുകാരുടെ കണ്ടുപിടുത്തമാണ്. വളരെ വ്യത്യസ്തമായ തരത്തിലെ സംഗീതമാണ് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നതും.

   Summary: Ahaana Krishna comes up with a new video playing the musical instrument Ukulele, that could easily be mistaken for a guitar. She is sharing her happiness over learning a new skill. She tries out 'Kutti Story' song from Vijay movie Master. 'Let me tell you all a kutti story while I take baby steps in learning to play the Ukelele', she captions the video.
   Published by:user_57
   First published:
   )}