• HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജിന്റെ അദ്ധ്യാപികയായി പതിനെട്ടാം പടിയിൽ; ക്ലാസ്സ്‌മേറ്റ്സ് ഇറങ്ങിയ വർഷം അഹാന ആറാം ക്‌ളാസിൽ

പൃഥ്വിരാജിന്റെ അദ്ധ്യാപികയായി പതിനെട്ടാം പടിയിൽ; ക്ലാസ്സ്‌മേറ്റ്സ് ഇറങ്ങിയ വർഷം അഹാന ആറാം ക്‌ളാസിൽ

Ahaana Krishna was in sixth standard when Prithviraj movie Classmates was released | 23 കാരിയായ അഹാനയാണ് പതിനെട്ടാം പടിയിൽ പൃഥ്വിരാജിന്റെ അധ്യാപികയായത്

  • Share this:
    പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് നായകനായ ക്ലാസ്സ്‌മേറ്റ്സ് പുറത്തിറങ്ങുമ്പോൾ അഹാന ആറാം ക്‌ളാസ് വിദ്യാർത്ഥി. പൃഥ്വിരാജിന്റെ ആരാധിക. പക്ഷെ 2019 കരുതി വച്ചത് മറ്റൊന്നാണ്. പൃഥ്വിരാജ് വേഷമിട്ട പതിനെട്ടാം പടിയിൽ ആ പഴയ ആരാധിക താരത്തിന്റെ അധ്യാപികയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ആനി ടീച്ചറും അശ്വിനും. പക്ഷെ സിനിമയുടെ പ്രധാന ഭാഗങ്ങളിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥിയായ അശ്വിന്റെ ടീച്ചറായത് കാരണം ക്ളൈമാക്സിലാണ് അവരുടെ കണ്ടു മുട്ടൽ. സ്കൂൾ കാലത്തെ പൃഥ്വിരാജ് കഥാപാത്രം കൈകാര്യം ചെയ്തത് അശ്വിൻ വാസുദേവ് ആണ്.

    23 കാരിയായ അഹാനയാണ് പൃഥ്വിരാജിന്റെ അധ്യാപികയായത്. ആ അവസരത്തെപ്പറ്റി അഹാന ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.




    "ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആവുമ്പോൾ ഞാൻ ആറാം ക്‌ളാസിൽ. 12 വർഷങ്ങൾ. അന്ന് പൃഥ്വിരാജിനോട് ആരാധന തോന്നുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ടീച്ചർ ആയി വേഷമിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതും ഏകദേശം അഞ്ചു വയസ്സെങ്കിലും കൂടുതൽ ഉള്ള അധ്യാപികയായി. ജീവിതത്തിൽ ഓരോന്നിനും അതിൻറെതായ രീതികൾ ഉണ്ട്," അഹാന പറയുന്നു.

    ശങ്കർ രാമകൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പൃഥ്വി അതിഥി വേഷത്തിലാണ് എത്തിയത്.

    First published: