നേരം വൈകിയാൽ ആൺകുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുന്നത് തെറ്റോ? അഹാന കൃഷ്ണയുടെ മറുപടി

Ahaana Krishna's take on dont stay out too late with boys | വിലയിരുത്തലുകൾക്കെതിരെ പ്രതികരിച്ച് അഹാന കൃഷ്ണ

News18 Malayalam | news18-malayalam
Updated: October 27, 2019, 10:12 AM IST
നേരം വൈകിയാൽ ആൺകുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുന്നത് തെറ്റോ? അഹാന കൃഷ്ണയുടെ മറുപടി
അഹാന കൃഷ്ണ
  • Share this:
ജനനം, മറ്റുള്ളവരെന്ത് പറയും, മരണം. മനുഷ്യ ജീവിതം ഇങ്ങനെ ആണെന്നുള്ള ട്രോൾ പലപ്പോഴും കണ്ടു പരിചയിച്ചു കാണും മലയാളികൾ. പൊതുജനാഭിപ്രായം ജീവിതത്തെയും പല തരത്തിൽ ബാധിക്കാറുണ്ട്. അത്തരം വിധികർത്താക്കളെ എന്ത് ചെയ്യും എന്നോർത്തു കുഴങ്ങുന്നവരാണ് നമ്മളിൽ പലരും. അത്തരമൊരു വിലയിരുത്തലിനെതിരെ പ്രതികരിക്കുകയാണ് നടി അഹാന കൃഷ്ണ.

ഞാൻ സ്റ്റീവ് ലോപസിൽ തുടങ്ങി ലൂക്കയിലും പതിനെട്ടാം പടിയിലും വരെ എത്തി നിൽക്കുന്നു അഹാന കൃഷ്ണയുടെ സിനിമാ ജീവിതം. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വെള്ളിത്തിരയിലെത്തിയ താരമാണ് അഹാന. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളാണ് അഹാന.

മറ്റുള്ളവർ എന്ത് പറയും, അവർ നിന്നെ എങ്ങനെ വിലയിരുത്തും തുടങ്ങിയ പറച്ചിലുകൾ കേട്ടാണ് താൻ കുട്ടിക്കാലം മുതലേ വളർന്നതെന്ന് അഹാന പറയുന്നു. അത് പോലെയൊന്നാണ് ആൺകുട്ടികൾക്കൊപ്പം നേരം വൈകിയാൽ പുറത്തു നടക്കരുതെന്ന ഉപദേശവും. അതിനുള്ള അഹാനയുടെ മറുപടി ഇത്രയേ ഉള്ളൂ. 'അതെന്റെ സമയപരിധിയല്ല'.

എന്തായാലും ഇതിനായി ഒരു കാമ്പെയ്ൻ തന്നെ നടത്താനുള്ള തീരുമാനത്തിലാണ് അഹാന. മറ്റുള്ളവർക്കും തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങൾ പങ്കു വയ്ക്കാൻ അഹാനയുടെ ക്ഷണമുണ്ട്.
First published: October 27, 2019, 10:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading