• HOME
 • »
 • NEWS
 • »
 • film
 • »
 • Aisha Sultana | എന്താണ് 124 (A)? സിനിമയുമായി ഐഷ സുൽത്താന വരുന്നു

Aisha Sultana | എന്താണ് 124 (A)? സിനിമയുമായി ഐഷ സുൽത്താന വരുന്നു

Aisha Sultana comes up with her directorial 124 A | 'ഐഷ സുൽത്താന ഫിലിംസ്' എന്ന ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും ഐഷ തന്നെയാവും നിർവഹിക്കുക

ഐഷ

ഐഷ

 • Last Updated :
 • Share this:
  വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കേസില്‍ ചോദ്യം ചെയ്യപ്പെട്ട ലക്ഷദ്വീപ് സ്വദേശിയായ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന (Aisha Sultana) സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ഐഷ തന്നെയാണ് 'ഐഷ സുൽത്താന ഫിലിംസ്' എന്ന ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുക. ചിത്രത്തിന്റെ പേര് 124 (A) എന്നാണ്. രാജ്യദ്രോഹത്തിനുള്ള ശിക്ഷ വിധിക്കുന്ന ഇന്ത്യൻ പീനൽ കോഡിന്റെ പേരാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

  പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് പോസ്റ്റർ ചെയ്തിട്ടുള്ളത്. പ്രധാനപ്പെട്ട രണ്ടു വാർത്തകളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടത്. ലക്ഷദ്വീപ് ചലച്ചിത്ര പ്രവർത്തകയ്ക്കു മേൽ രാജ്യദ്രോഹ കുറ്റം എന്ന് ഒരു തലക്കെട്ടിൽ നിന്നും വായിക്കാം. മറ്റൊന്നിൽ 'സേവ് ലക്ഷദ്വീപ്' എന്ന് കാണാം. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമയെന്നും പരാമർശിക്കുന്നു.

  അണിയറക്കാരുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: നൗഫൽ അബ്ദുള്ള, കലാ സംവിധാനം: ബംഗ്ലൻ, ഡയറക്ടർ ഓഫ് ഓഡിയോഗ്രാഫി: രെഞ്ചു രാജ് മാത്യു, കോസ്റ്റിയൂം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: രാജ് വയനാട്, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി കുട്ടമ്പുഴ, ലൈൻ പ്രൊഡ്യൂസഴ്സ്: പ്രശാന്ത് ടി.പി., യാസർ അറാഫത് ഖാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാത്യു തോമസ്, പ്രൊജക്റ്റ് ഡിസൈനർ: നാദി ബക്കർ, പ്രണവ് പ്രശാന്ത്, പോസ്റ്റർ ഡിസൈനർ: ഹസീം മുഹമ്മദ്, സ്റ്റിൽ ഫോട്ടോഗ്രാഫിയ്: രാജേഷ് നടരാജൻ.  ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ 'ബയോ വെപ്പണ്‍' എന്ന പരാമർശം ഉന്നയിച്ചത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷക്കെതിരെ നടപടിയുണ്ടായത്.

  രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 124 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.

  രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരായ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പരാമർശിച്ചിരുന്നു.

  പൊലീസ് എഫ്.ഐ.ആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെ ഐഷ കോടതിയില്‍ വാദിച്ചിരുന്നു.

  Summary:  Aisha Sultana, who was registered with sedition case against her by Kavaratti Police of Lakshadweep, for her ‘bio-weapon’ remark has announced her directorial venture titled 124 (A)
  Published by:user_57
  First published: