നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പാലാരിവട്ടത്ത് പട്ടി വട്ടം ചാടി', പെണ്ണിനെ വളയ്ക്കാൻ കൂടുതൽ ഡെക്കറേഷൻ വേണ്ട; ഐശ്വര്യയുടെ കിടിലൻ ഡയലോഗ്

  'പാലാരിവട്ടത്ത് പട്ടി വട്ടം ചാടി', പെണ്ണിനെ വളയ്ക്കാൻ കൂടുതൽ ഡെക്കറേഷൻ വേണ്ട; ഐശ്വര്യയുടെ കിടിലൻ ഡയലോഗ്

  ഐശ്വര്യ ലക്ഷ്മി

  ഐശ്വര്യ ലക്ഷ്മി

  • Share this:
   കുറ്റാകൂരിരുട്ട്. ഹിമാലയൻ വനാന്തരങ്ങളിലൂടെ ബൈക്ക് ഓടിച്ചു വരുന്ന നായകൻ. ഒരു വശത്ത് ഹിമാലയം, മറുവശത്ത് അഗാധമായ ഗർത്തം. മുന്നിൽ ലൈറ്റ് ഡിം ചെയ്യാതെ ഒരു ലോറി. ഗിയർ കുറച്ചു ലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒന്ന് സ്ലിപ് ആവുന്നു. ഒടിഞ്ഞ കൈ കെട്ടിത്തൂക്കി ഇരിക്കുന്ന കാമുകനും കൂട്ടുകാരും കഥ മെനയുകയാണ്. വേറൊന്നിനുമല്ല കാമുകിയെ ഒന്ന് ഇമ്പ്രെസ് ചെയ്യണം. പക്ഷെ പിന്നിലൂടെ കഥ കേട്ട് വരുന്ന ആൾക്ക് കാര്യം മനസ്സിലായി. വലിയ ഡെക്കറേഷൻ ഇല്ലാതെ പറഞ്ഞാൽ 'പാലാരിവട്ടത്തു വച്ച് പട്ടി വട്ടം ചാടി', ഇത്രേയുള്ളു. ഏറ്റവും പുതിയ പരസ്യത്തിലാണ് സിനിമയിലേതു പോലത്തെ പ്രകടനം കാഴ്ചവച്ച്‌ ഐശ്വര്യ ലക്ഷ്മി എത്തുന്നത്.   ലക്ഷക്കണക്കിന് വ്യൂസും, ആയിരത്തോളം ഷെയറുകളുമായി വീഡിയോ ഫേസ്ബുക്കിൽ തരംഗം സൃഷ്ടിക്കുകയാണ്. ഏതോ പടത്തിന്റെ സീൻ എന്ന് തെറ്റിദ്ധരിച്ചു വീഡിയോ കണ്ടു കമന്റ് പോസ്റ്റ് ചെയ്ത കാണികളും കുറവല്ല. ഒപ്പം ശ്രീനാഥ് ഭാസി, ബേസിൽ ജോസഫ്, വിശാഖ് നായർ (കുപ്പി) എന്നിവർ കൂടി ചേർന്നപ്പോൾ ഇവരുടെ സംശയം ബലപ്പെട്ടു എന്ന് വേണം പറയാൻ.

   ഈ വർഷം വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്നീ ചിത്രങ്ങൾ ഐശ്വര്യയുടേതായി പുറത്തു വന്നിരുന്നു. പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ആണ് അടുത്തത്.

   First published: