മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ സെൽവനിൽ നായികമാരായി ഐശ്വര്യ റായ് ബച്ചനും കീർത്തി സുരേഷും. നായകൻ വിക്രം. ബിഗ് ബജറ്റ് ചിത്രത്തിൽ വിക്രമിനെ കൂടാതെ കാർത്തി, ജയം രവി എന്നിവരും ഉണ്ടാവുമെന്ന് സൂചനയുണ്ട്. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.
Read: 'കണ്ടതൊക്കെ എന്ത്? ഇനി കാണാന്‍ കിടക്കുന്നതല്ലേയുള്ളൂ'; ലൂസിഫറിന് രണ്ടാം ഭാഗമോ?
കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥ പറയുന്നു. വിക്രം, കാർത്തി, ഐശ്വര്യ എന്നിവർക്കൊപ്പം രാവൺ, ഗുരു, കാട്ട്റ് വെളിയിടയ് എന്നെ ചിത്രങ്ങൾ മണിരത്നം സംവിധാനം ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ മണിരത്നം ചിത്രം ചെക്കാ ചിവന്ത വാനത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aishwarya Rai, Keerthy suresh, Manirathnam, Ponniyin Selvan, Tamil cinema, Vikram