നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Aishwarya Rai Bachchan | 'ചുംബിച്ചോളൂ', അഭിഷേകിനോട് ലൈവ് ഷോയില്‍ ഐശ്വര്യ റായ്; കൈയടിച്ച് ആരാധകര്‍

  Aishwarya Rai Bachchan | 'ചുംബിച്ചോളൂ', അഭിഷേകിനോട് ലൈവ് ഷോയില്‍ ഐശ്വര്യ റായ്; കൈയടിച്ച് ആരാധകര്‍

  അഭിമുഖത്തിനിടെ, ബോളിവുഡിലെ മുന്‍നിര അഭിനേത്രി ആയിരുന്നിട്ടും എന്തുകൊണ്ടാണ് ക്യാമറയ്ക്ക് മുമ്പില്‍ നിങ്ങള്‍ ചുംബിക്കാത്തത് എന്ന് ഒപ്ര ഐശ്വര്യയോട് ചോദിച്ചു.

  News18

  News18

  • Share this:
   ബോളിവുഡ് താരങ്ങളായ (Bollywood Stars) ഐശ്വര്യ റായ് ബച്ചനും (Aishwarya Rai Bachchan) അഭിഷേക് ബച്ചനും (Abhishek Bachchan) ധാരാളം ആരാധകരുള്ള ദമ്പതിമാരാണ്. വിവാഹിതരായി 14 വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങളുടെ ബന്ധം ശക്തമായി നിലനിർത്തുകയാണ് ഇരുവരും. മാത്രമല്ല, മകളായ ആരാധ്യ ബച്ചനില്‍ അഭിമാനം കൊള്ളുന്ന മാതാപിതാക്കള്‍ കൂടിയാണ് ഐശ്വര്യയും അഭിഷേകും.

   അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയം എങ്ങനെയാണ് വളര്‍ന്നതെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ 'ബണ്ടി ഔര്‍ ബബ്ലി' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് 'കജ്‌രാ റേ' എന്ന ഐറ്റം സോങ്ങിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006-2007 കാലഘട്ടത്തില്‍ 'ഉംറാവോ ജാന്‍', 'ഗുരു', 'ധൂം 2' എന്നീ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിംഗ് വേളയിൽ ഒരുമിച്ച് ചെലവഴിക്കാന്‍ ധാരാളം സമയം ഇരുവർക്കും ലഭിച്ചു. ഒടുവില്‍ ഇരുവരും പരസ്പരം പ്രണയത്തിലാവുകയായിരുന്നു.

   കുറച്ച് നാളുകളായി ബോളിവുഡ് സൂപ്പര്‍ നായികയായ ഐശ്വര്യ റായിയെ സിനിമകളില്‍ അധികം കാണാറില്ല. എന്നാല്‍, 'പൊന്നിയിന്‍ സെല്‍വന്‍' എന്ന തമിഴ് ചിത്രത്തിലൂടെ താരം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ഐശ്വര്യയുടെ ഒരു പഴയകാല കഥയാണ് ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നത്. 2009 ല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പം ഐശ്വര്യയ്ക്ക് ഒപ്ര വിന്‍ഫ്രെ (Oprah Winfrey) ഷോയില്‍ അതിഥിയായി പങ്കെടുക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഈ പരിപാടിയില്‍ ആതിഥേയരുടെ ചോദ്യങ്ങള്‍ക്ക് വേഗത്തിലും രസകരമായും മറുപടി നല്‍കി ഐശ്വര്യ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.

   ഒപ്ര വിന്‍ഫ്രെയുടെ പരിപാടിക്ക് ആമുഖത്തിന്റെ ആവശ്യമില്ല. എന്തെന്നാല്‍ ലോകമെമ്പാടുമുള്ള പ്രശസ്തരായ നിരവധി ആളുകള്‍ അവരുടെ പരിപാടിയില്‍ അതിഥികളായി വരാറുണ്ട്. പരിപാടിയില്‍ ഐശ്വര്യയും അഭിഷേകും അതിഥികളായി എത്തിയപ്പോള്‍, അവരുടെ ഭാവിയുമായും വ്യക്തിജീവിതവുമായും ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളും ഒപ്ര അവരോട് ചോദിച്ചിരുന്നു. അഭിമുഖത്തിനിടെ, ബോളിവുഡിലെ മുന്‍നിര അഭിനേത്രി ആയിരുന്നിട്ടും എന്തുകൊണ്ടാണ് ക്യാമറയ്ക്ക് മുമ്പില്‍ നിങ്ങള്‍ ചുംബിക്കാത്തത് എന്ന് ഒപ്ര ഐശ്വര്യയോട് ചോദിച്ചു.

   ''നിങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ ഇതുവരെ പരസ്പരം ചുംബിച്ചിട്ടില്ലെന്ന് തോന്നുന്നു'' എന്നായിരുന്നു ഒപ്രയുടെ ചോദ്യം. എന്നാല്‍, പ്രതികരണം കാഴ്ചക്കാരെ അതിശയിപ്പിക്കുന്നതായിരുന്നു. ഐശ്വര്യ അഭിഷേകിന്റെ നേരെ തിരിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, '' ചുംബിച്ചോളൂ''. അഭിഷേക് ഉടന്‍ തന്നെ ഐശ്വര്യയുടെ കവിളില്‍ ചുംബിച്ചു. പ്രേക്ഷകരില്‍ നിന്ന് വലിയ രീതിയിലുള്ള ആഹ്ളാദപ്രകടനമാണ് ആ അവസരത്തില്‍ ലഭിച്ചത്.

   പിന്നെ എന്തുകൊണ്ടാണ് ദമ്പതികളുടെ ചുംബനരംഗങ്ങൾ ഇന്ത്യൻ സിനിമയിൽ സാധാരണമല്ലാത്തതെന്ന് ഒപ്ര ചോദിച്ചു. ഹോളിവുഡില്‍ ഇതിൽ നിന്ന് വ്യത്യസ്തമായി ദമ്പതികള്‍ സ്‌ക്രീനില്‍ ചുംബിക്കുന്ന രംഗങ്ങൾ സാധാരണമാണെന്നും അവർപറഞ്ഞു.

   ഒപ്രയുടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് അഭിഷേക് ആയിരുന്നു. '' ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത് എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കണ്ടുമുട്ടുമ്പോള്‍, അവര്‍ ആംഗ്യങ്ങളിലൂടെ പരസ്പരം പ്രണയിക്കുന്നു. അവര്‍ അവരുടെ പ്രണയം പ്രകടിപ്പിക്കാന്‍ ചുംബിക്കില്ലായിരിക്കാം, പകരം അത് ഒരു ഗാനത്തിലൂടെ പ്രകടിപ്പിക്കുന്നു'', അഭിഷേക് പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}