നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Aishwarya Rai Bachchan | ഐശ്വര്യ റായ്, അഭിഷേക് ബച്ചനും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച സിനിമകൾ

  Happy Birthday Aishwarya Rai Bachchan | ഐശ്വര്യ റായ്, അഭിഷേക് ബച്ചനും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച സിനിമകൾ

  ഭർത്താവ് അഭിഷേക് ബച്ചനും ഭർതൃ പിതാവ് അമിതാഭ് ബച്ചനും ഒപ്പം ഐശ്വര്യ റായ് അഭിനയിച്ച ചില സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം

  ബണ്ടി ഓർ ബബ്ലിയിൽ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം ഐശ്വര്യ റായ് ബച്ചൻ

  ബണ്ടി ഓർ ബബ്ലിയിൽ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം ഐശ്വര്യ റായ് ബച്ചൻ

  • Share this:
   ഇന്ന് (നവംബർ ഒന്ന്) ഐശ്വര്യ റായ് ബച്ചന്റെ (Aishwarya Rai Bachchan) 48-ാം ജന്മദിനം. 1997ലെ തന്റെ ആദ്യ സിനിമ മുതൽ മുൻ ലോകസുന്ദരി ഇന്ത്യൻ സിനിമാ ആസ്വാദകരുടെ പ്രിയ നായികയാണ്. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഐശ്വര്യ റായ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. മികച്ച പ്രകടനങ്ങളിലൂടെ തന്റെ കരിയറിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് ഐശ്വര്യ റായ്. ഭർത്താവ് അഭിഷേക് ബച്ചനും (Abhishek Bachchan) ഭർതൃ പിതാവ് അമിതാഭ് ബച്ചനും (Amitabh Bachchan) ഒപ്പം ഐശ്വര്യ റായ് അഭിനയിച്ച ചില സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.

   മൊഹബത്തീൻ (2000)
   ബച്ചൻ കുടുംബവുമായുള്ള ഐശ്വര്യയുടെ ആദ്യ കൂട്ടുകെട്ട് മൊഹബത്തീൻ എന്ന സിനിമയിലൂടെയാണ്. യഷ് രാജ് ഈ ചിത്രത്തിലൂടെ മൂന്ന് വമ്പൻ താരങ്ങളെ വെള്ളിത്തിരയിൽ ഒരുമിച്ച് എത്തിച്ചു. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും കേന്ദ്ര കഥാപാത്രങ്ങളായ സിനിമയിൽ ഐശ്വര്യ തന്റേതായ സ്ഥാനം നിലനിർത്തി. ഷാരൂഖുമായുള്ള പ്രണയ രംഗങ്ങൾക്കൊപ്പം ബിഗ് ബിയ്‌ക്കൊപ്പമുള്ള അവിസ്മരണീയ ചില രംഗങ്ങളും ഈ സിനിമയിൽ ഐഷിനുണ്ട്.

   ഹം കിസിസേ കും നഹീൻ ( 2002)
   ഐശ്വര്യ റായിയുടെ മൂത്ത സഹോദരനായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ അഭിനയിച്ചത്. അജയ് ദേവ്ഗൺ, സഞ്ജർ ദത്ത് എന്നിവരും അഭിനയിച്ച ഈ സിനിമയിൽ ഐശ്വര്യ തന്റെ നർമ്മം കലർന്ന് അഭിനയത്തിലൂടെ എല്ലാവരെയും ആകർഷിച്ചിരുന്നു.

   കാക്കി (2004)
   ഐശ്വര്യ ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണിത്. ബിഗ് ബി ഈ സിനിമയിൽ ഒരു പോലീസുകാരനായാണ് എത്തുന്നത്.

   ബണ്ടി ഓർ ബാബ്ലി (2005)
   ബോളിവുഡിൽ വൻ ഹിറ്റായ സിനിമയാണ് ബണ്ടി ഓർ ബാബ്ലി. ഐഷിന്റെ സ്‌പെഷ്യൽ അപ്പിയറൻസ് ഗാനമായ കജ്‌ര റേയും സൂപ്പർ ഹിറ്റായി. അമിതാഭ്, അഭിഷേക് എന്നിവരോടൊപ്പമുള്ള ഐശ്വര്യയുടെ ചുവടുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു.   ഗുരു (2007)
   ഈ സിനിമ അഭിഷേക് ബച്ചന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ജീവിത പങ്കാളി കൂടിയായ ഐശ്വര്യയുടെ മികച്ച പിന്തുണ ഈ ചിത്രത്തിൽ കാണാം. ആർ.മാധവൻ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   സർക്കാർ രാജ് (2008)
   ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ എന്നിവർ ഒരുമിച്ച് സ്‌ക്രീനിൽ എത്തുന്ന സിനിമയാണ് സർക്കാർ രാജ്. 2005ൽ കത്രീന കൈഫിന്റെ ഹിന്ദി അരങ്ങേറ്റം അടയാളപ്പെടുത്തിയ രാം ഗോപാൽ വർമ്മയുടെ സർക്കാർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് സർക്കാർ രാജ്.

   Summary: Aishwarya Rai Bachchan has done many films after that and has made a mark with her long career with some exceptional performances. A very special category among these films have been films that she has done with Amitabh Bachchan and Abhishek Bachchan
   Published by:user_57
   First published:
   )}