• HOME
  • »
  • NEWS
  • »
  • film
  • »
  • Aishwarya Rai Bachchan | സന്തോഷം അടക്കാനായില്ല, ഐശ്വര്യ റായ് ഓടിവന്നു കെട്ടിപ്പിടിച്ചു

Aishwarya Rai Bachchan | സന്തോഷം അടക്കാനായില്ല, ഐശ്വര്യ റായ് ഓടിവന്നു കെട്ടിപ്പിടിച്ചു

സദസിലെ പ്രമുഖര്‍ക്കെല്ലം കൈകൊടുത്ത ശേഷം ഇരിപ്പിടത്തിലേക്ക് പോകാനൊരുങ്ങിയ ഐശ്വര്യ ഒരാളെ കണ്ടതും സന്തോഷം അടക്കാനാവാതെ ഓടിയെത്തി.

  • Last Updated :
  • Share this:
    ലോകസുന്ദരി പട്ടം നേടിയ ശേഷം സിനിമയിലേക്കുള്ള കടന്നുവരവ്...ഇന്ത്യന്‍ സിനിമയുടെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കാലത്ത് ഇവരുടെ പേരായിരുന്നു.. സൗന്ദര്യം എന്ന വാക്കിന് ഐശ്വര്യ റായ് എന്ന പര്യായം കൂടി സിനിമാപ്രേമികള്‍ എഴുതിച്ചേര്‍ത്ത് ഇവരോടുള്ള ആരാധന മൂലമായിരുന്നു. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലാത്ത ഐശ്വര്യ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

    കഴിഞ്ഞ ദിവസം  നടന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്‍റെ ഓഡിയോ-ട്രെയ്ലര്‍ ലോഞ്ചിനായി ഐശ്വര്യ റായ് ചെന്നൈയിലെത്തിയിരുന്നു. താരം വേദിയിലെത്തിയതും കാണികള്‍ നിര്‍ത്താതെ കൈയടിച്ചു. ഐശ്വര്യ..ഐശ്വര്യ എന്ന് ആര്‍ത്തുവിളിച്ചു. വര്‍ഷം ഇത്രകഴിഞ്ഞിട്ടും ഐശ്വര്യയോടുള്ള ആരാധനയ്ക്ക് സിനിമപ്രേമികള്‍ക്കിടയില്‍ ഒരു കുറവും വന്നിട്ടില്ല എന്നതിന്‍റെ തെളിവായിരുന്നു ഈ കാഴ്ച .





    സദസിലെ പ്രമുഖര്‍ക്കെല്ലം കൈകൊടുത്ത ശേഷം ഇരിപ്പിടത്തിലേക്ക് പോകാനൊരുങ്ങിയ ഐശ്വര്യ ഒരാളെ കണ്ടതും സന്തോഷം അടക്കാനാവാതെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചു. ഐശ്വര്യ റായ് എന്ന അഭിനേത്രിയെ സിനിമാലോകത്തിന് സമ്മാനിച്ച സംവിധായകന്‍ മണിരത്നത്തെയാണ് ഐശ്വര്യ ആലിംഗനം ചെയ്തത്.





    1997 -ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെ മണിര്തനമാണ് ഐശ്വര്യയെ ആദ്യമായി നായികയാക്കുന്നത്. മോഹന്‍ലാലിന്‍റെ നായികയായി അരങ്ങേറ്റം കുറിക്കാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. പിന്നീട് ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലും മണിര്തനം  ഐശ്വര്യയ്ക്ക് അവസരം നല്‍കി.

    Read Also:- ചരിത്രമാകുമോ പൊന്നിയിന്‍ സെല്‍വന്‍ ?

    കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നോവലിനെ ആധാരമാക്കി ഒരുക്കിയ മണിരത്നത്തിന്‍റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ പഴവൂര്‍ റാണി നന്ദിനി എന്ന പ്രതിനായിക കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ പഴയ ശിക്ഷ്യ തന്നെ മണിരത്നം വീണ്ടും ക്ഷണിച്ചത് വെറുതായില്ല എന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്.
    Published by:Arun krishna
    First published: