നടി ഐശ്വര്യ രാജേഷ് (Aishwarya Rajesh) പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡ്രൈവർ ജമുന' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. 'ഒരു സമ്പൂർണ്ണ റോഡ് മൂവി' ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്.
കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്.പി. ചൗത്താരിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിൽ ആണ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും.
ഐശ്വര്യയെ കൂടാതെ, ഈ ചിത്രത്തിൽ ആടുകളം നരേൻ, ശ്രീരഞ്ജനി, അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യൻ, കവിതാ ഭാരതി, പാണ്ടി, മണികണ്ഠൻ, രാജേഷ്, തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ഗോകുൽ ബിനോയ് ആണ് ഛായാഗ്രഹണം, ജിബ്രാൻ സംഗീതവും, ഡോൺ ബാല (കല) & ആർ. രാമർ എഡിറ്റിംഗും നിർവഹിക്കുന്നു. പി.ആർ.ഒ. - ശബരി, യുവരാജ്.
Also read: ഫാന്റസിയോ അതോ സയൻസ് ഫിക്ഷനോ? മഞ്ജു വാര്യറുടെ ജാക്ക് എൻ ജിൽ സിനിമയുടെ ട്രെയിലർ പുറത്ത്
കൊച്ചി: ഇടവേളയ്ക്ക് ശേഷം ഛായാഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് എൻ ജിൽ (Jack N Jill) സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. മഞ്ജു വാര്യർ (manju warrier) കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കാളിദാസ് ജയറാം (kalidas jayaram), നെടുമുടി വേണു, സൗബിൻ ഷഹീ, ബേസിൽ ജോസഫ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് നായകനായ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ. സയൻസ് ഫിക്ഷനോടൊപ്പം ഫാന്റസിയും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവന്ന ട്രെയിലറിൽ നിന്നു മനസ്സിലാകുന്നത്. മഞ്ജു വാര്യറുടെ ഫൈറ്റ് സീനുകളും ട്രെയിലറിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററുകളിലെത്തിക്കും.
നേരത്തെ ചിത്രത്തിൽ മഞ്ജു തന്നെ ആലപിച്ച കിം..കിം..കിം എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ബി കെ ഹരിനാരയണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.