നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തിയേറ്ററുകൾ തുറന്നാൽ 300ൽ പരം സ്‌ക്രീനുകളിൽ നിറയാൻ ആന്റണി വർഗീസിന്റെ 'അജഗജാന്തരം'

  തിയേറ്ററുകൾ തുറന്നാൽ 300ൽ പരം സ്‌ക്രീനുകളിൽ നിറയാൻ ആന്റണി വർഗീസിന്റെ 'അജഗജാന്തരം'

  Ajagajantharam movie to open Kerala screens on Pooja holidays | ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി വർഗീസ് ആണ് നായകൻ

  അജഗജാന്തരം

  അജഗജാന്തരം

  • Share this:
   സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വന്നതോടെ മലയാള സിനിമപ്രേക്ഷകർ ഒന്നാകെ ആവേശത്തിലാണ്. ഒ.ടി.ടി. റിലീസുകൾ ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം ആഘോഷമാക്കി കാണുമ്പോൾ കിട്ടുന്ന അനുഭവം സിനിമാ പ്രേമികൾക്ക് അന്യമായി നിലനിൽക്കുകയായിരുന്നു.

   മോഹൻലാലിന്റെ 'മരയ്ക്കാർ' ആയിരിക്കും ആദ്യ റീലീസ് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റീലീസ് ഉടനെ ഉണ്ടാകില്ലെന്ന് ഫീഷ്യലായി അറിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഉത്സവാന്തരീക്ഷത്തിൽ ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ട് ടിനു പാപ്പച്ചൻ - ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ അജഗജാന്തരം, തിയേറ്ററുകളെ പഴയതു പോലെ പൂരപ്പറമ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. മുൻപ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ അളവിൽ സ്വീകാര്യത ലഭിച്ചിരുന്നു.

   ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ 'അജഗജാന്തരം' സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

   ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ്. ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.

   Summary: Malayalam movie Ajagajantharam to be one of the first Malayalam movie to hit the screens if theatres reopen in Kerala anytime soon. The movie stars Angamaly Diaries fame Antony Varghese Pepe in the lead role. It is expected to be released simultaneously on as many as 300 screens
   Published by:user_57
   First published:
   )}