• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചാണക്യനാകാൻ അജയ് ദേവ്ഗൺ

news18india
Updated: July 11, 2018, 5:39 PM IST
ചാണക്യനാകാൻ അജയ് ദേവ്ഗൺ
news18india
Updated: July 11, 2018, 5:39 PM IST
മലയാളത്തിൽ ഇതിഹാസ ചിത്രങ്ങളുടെ കാലമാണ്. ഈ ട്രെൻഡ് ബോളിവുഡിലേക്കും കടന്നിരിക്കുകയാണെന്നാണ് പുതിയ വിവരങ്ങൾ. ഇതിഹാസ ചിന്തകനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമൊക്കെയായിരുന്ന ചാണക്യന്റെ ചരിത്രം സിനിമയാവുകയാണ്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അജയ് ദേവ് ഗൺ ആണ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചാണക്യന്റെ വേഷത്തിലെത്തുന്നത്. അജയ് ദേവ്ഗൺ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‌

ഇന്ത്യൻ ചരിത്രത്തിലെ മഹാനായ ചിന്തകനായ ചാണക്യനാകാൻ കാത്തിരിക്കുകയാണ്- അജയ് ട്വിറ്ററിൽ കുറിച്ചു. അജയ് ദേവ്ഗണും നീരജ് പാണ്ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.

അജയ് ദേവ്ഗൺ ആദ്യമായിട്ടല്ല ബയോപികിന്റെ ഭാഗമാകുന്നത്. 2002ൽ രാജ് കുമാർസന്തോഷിയുടെ ദി ലെജന്റ് ഓഫ് ഭഗത് സിംഗ് എന്ന ചിത്രത്തിൽ ഭഗത് സിംഗായി അജയ് വേഷമിട്ടിരുന്നു.
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍