അജിത്തിന്റെ നേർക്കൊണ്ട പാർവൈ റിലീസിന് മുൻപ് ഇന്റർനെറ്റിൽ ലീക്കായി

Ajith Movie Nerkonda Paarvai Leaked Online Before Its Theatrical Release | ചില പ്രധാന സീനുകളാണ് റിലീസിന് തലേ ദിവസം ഓൺലൈൻ ആയി ലീക് ആയത്

news18-malayalam
Updated: August 8, 2019, 6:13 PM IST
അജിത്തിന്റെ നേർക്കൊണ്ട പാർവൈ റിലീസിന് മുൻപ് ഇന്റർനെറ്റിൽ ലീക്കായി
Ajith Movie Nerkonda Paarvai Leaked Online Before Its Theatrical Release | ചില പ്രധാന സീനുകളാണ് റിലീസിന് തലേ ദിവസം ഓൺലൈൻ ആയി ലീക് ആയത്
  • Share this:
ഇന്റർനെറ്റ് പൈറസിയുടെ ഏറ്റവും പുതിയ ഇരയായി തല അജിത്തിന്റെ തമിഴ് ചിത്രം നേർക്കൊണ്ട പാർവൈ. ചിത്രത്തിലെ ചില പ്രധാന സീനുകളാണ് റിലീസിന് തലേ ദിവസം ഓൺലൈൻ ആയി ലീക് ആയത്. റിലീസിന് മുൻപായി സിംഗപ്പൂരിൽ ആദ്യ പ്രദർശനവും ചെന്നൈയിൽ മാധ്യമ പ്രവർത്തകർക്കായുള്ള പ്രത്യേക പ്രദർശനവും ഓഗസ്റ്റ് 6ന് നടന്നിരുന്നു.

ഈ പ്രദർശനങ്ങൾക്കിടയിൽ ആരോ രംഗങ്ങൾ രഹസ്യമായി പകർത്തി ഓൺലൈൻ ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. ക്വാളിറ്റി കുറഞ്ഞ വീഡിയോകളാണ് ഇത്തരത്തിൽ പ്രചരിച്ചിരുന്നത്. ഒരുപാട് മണിക്കൂറുകൾ ചിത്രത്തിലെ രംഗങ്ങൾ ഇത്തരത്തിൽ പ്രചരിച്ചു. നിർമ്മാതാക്കൾ ഇത് തടയാനായി ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

പൈറസി വെബ്സൈറ്റുകളായ തമിഴ് റോക്കേഴ്സ് പോലുള്ള സൈറ്റുകൾക്കെതിരെ നിർമ്മാതാവ് ബോണി കപൂർ കോടതിയെ സമീപിച്ചിരുന്നു. ഹിന്ദി ചിത്രം പിങ്കിന്റെ റീമേക് ആണ് ഈ ചിത്രം. എച്ച്. വിനോത് സംവിധാനം നിർവ്വഹിച്ച ചിത്രമാണ്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച റോളാണ് തമിഴിൽ അജിത് കൈകാര്യം ചെയ്യുന്നത്. നടി വിദ്യ ബാലന്റെ ആദ്യ തമിഴ് ചിത്രമാണ്. ബോളിവുഡ് താരം കൽക്കി കോക്ളിൻ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

First published: August 8, 2019, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading