പുതിയ ചിത്രം 'ആദ്യ രാത്രി'യിൽ നിന്നും പുറത്തു വന്ന ഗാനം അജു വർഗീസും കൂട്ടരും ആഘോഷമാക്കുകയാണ്. ഗാനം റിലീസ് ആയത് മാത്രമല്ല കാരണം. ഇതിലെ അജുവിന്റെ ലുക്കാണ് പ്രധാനം. രാജാവിന്റെ വേഷത്തിലെ അജുവിനെ ബാഹുബലിയുമായി താരതമ്യപ്പെടുത്തിയുള്ള ട്രോളുകളാണ് ഇറങ്ങുന്നത്. സെല്ഫ് ട്രോളുകൾ ഷെയർ ചെയ്ത് ശ്രദ്ധേയനായ അജുവാകട്ടെ ഈ ഗാനത്തിന്റെ പേരിലെ ട്രോളുകളും പങ്കുവയ്ക്കുന്നുണ്ട്.
'ഞാനെന്നും കിനാവ്' എന്നു തുടങ്ങുന്ന ഗാനത്തിൽ അജു വർഗീസും 'തണ്ണീർമത്തൻ ദിനങ്ങൾ' ഫെയിം അനശ്വരയുമാണ് സ്‌ക്രീനിൽ.
ബിജു മേനോൻ, അജു വർഗീസ്, ജിബു ജേക്കബ് എന്നിവർ വെള്ളിമൂങ്ങയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ആദ്യരാത്രി'.
സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ആൻ ആമി, രഞ്ജിത് ജയരാമൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിജയരാഘവൻ, ശ്രീലക്ഷ്മി, പൗളി വൽസൻ, മനോജ് ഗിന്നസ്, സർജാനോ ഖാലിദ്, സ്നേഹ ബാബു, ബിജു സോപാനം, ജാതവേദ്, അൽത്താഫ് മനാഫ്, അശ്വിൻ, ചെമ്പിൽ അശോകൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.
വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aadya Rathri film, Aadya Rathri movie, Aju varghese, Aju Varghese post, Aju Varghese troll, Biju menon