നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പുതിയ പടത്തിന്റെ ഫസ്റ്റ് ലുക് ഇറങ്ങിയതിനൊപ്പം ട്രോളും ആഘോഷിച്ച് അജു വർഗീസ്

    പുതിയ പടത്തിന്റെ ഫസ്റ്റ് ലുക് ഇറങ്ങിയതിനൊപ്പം ട്രോളും ആഘോഷിച്ച് അജു വർഗീസ്

    Aju Varghese celebrates a troll on his new movie's first look | അജു വർഗീസ് നായകനാവുന്ന പുതിയ ചിത്രം 'സാജൻ ബേക്കറി സിൻസ് 1962'ന്റെ ഫസ്റ്റ് ലുക് ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങി

    ഫസ്റ്റ് ലുക്കും ട്രോളും

    ഫസ്റ്റ് ലുക്കും ട്രോളും

    • Share this:
      അജു വർഗീസ് നായകനാവുന്ന പുതിയ ചിത്രം 'സാജൻ ബേക്കറി സിൻസ് 1962'ന്റെ ഫസ്റ്റ് ലുക് ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങി. എന്നാൽ സ്വന്തം പടത്തിന്റെ ട്രോളുകൾ ആസ്വദിക്കുന്ന അജു പുതിയ പടത്തിന്റെ ഫസ്റ്റ് ലുക് ഇറങ്ങിയപ്പോൾ തന്നെ പുറത്തു വന്ന ട്രോളും ആസ്വദിക്കുകയാണ്. ഒരു സൈക്കിളിന്റെ പിറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന അജുവാണ് ഫസ്റ്റ് ലുക്കിൽ. അതിന് മണിച്ചിത്രത്താഴിലെ ഇന്നസെന്റിന്റെ രംഗവുമായി സാമ്യപ്പെടുത്തിയാണ് ട്രോൾ.

      അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

      അജു വർഗീസ്, അരുൺ ചന്തു എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: പ്രശാന്ത് പിള്ള, എഡിറ്റര്‍: അരവിന്ദ് മന്മദന്‍. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ ചന്തു.

      ലൗ ആക് ഷൻ ഡ്രാമയ്ക്കു ശേഷം ഫൻറ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് 'സാജൻ ബേക്കറി സിൻസ് 1962 ' നിർമ്മിക്കുന്നത്. കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്‍.



       




      View this post on Instagram




       

      🤣


      A post shared by Aju Varghese (@ajuvarghese) on




      Published by:meera
      First published:
      )}